ഏഷ്യന്‍ ഗെയിംസ് 2030; ആതിഥേയരാകാന്‍ അന്തിമപ്പട്ടികയില്‍ സൗദിയും

By Team Member, Malabar News
Malabarnews_asian games
Representational image
Ajwa Travels

റിയാദ് : ഏഷ്യന്‍ ഗെയിംസ് 2030 ന്റെ ആതിഥേയരാകാനുള്ള തയ്യാറെടുപ്പില്‍ സൗദി അറേബ്യ. ഇതിനായുള്ള യോഗ്യതാനടപടികള്‍ സൗദി പൂര്‍ത്തിയാക്കി. അടുത്ത മാസം ഒമാനില്‍ വച്ചാണ് ആതിഥേയരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നടക്കുന്നത്. അതിന് മുന്നോടിയായാണ് സൗദി ഇപ്പോള്‍ യോഗ്യത നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ആതിഥേയരാകാന്‍ അവസരം ലഭിച്ചാല്‍ ‘റിയാദ് 2030’ എന്ന പേരിലായിരിക്കും ഗെയിംസ് നടക്കുക.

ഏഷ്യന്‍ ഗെയിംസ് 2030 ല്‍ ആതിഥേയരാകാനുള്ള അന്തിമപട്ടികയില്‍ ഇടം നേടിയിട്ടുള്ളത് ഖത്തറും, സൗദിയും മാത്രമാണ്. ആതിഥേയരെ തിരഞ്ഞെടുക്കുന്ന നറുക്കെടുപ്പിന് മുന്നോടിയായി ഗെയിംസ് കമ്മിറ്റി പ്രതിനിധികള്‍ ഇരു രാജ്യങ്ങളും സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തും. അതിന്റെ ഭാഗമായി പ്രതിനിധികള്‍ റിയാദിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. ഏഷ്യന്‍ ഗെയിംസ് കമ്മിറ്റി ചെയര്‍മാന്‍ ആന്‍ട്രി ക്രൂക്കോവ്, കമ്മറ്റിയംഗം ഡോ. ജൂഹി പാര്‍ക് എന്നിവരാണ് റിയാദില്‍ എത്തിയത്. ഏഷ്യന്‍ ഗെയിംസിനായി എട്ട് വേദികളാണ് റിയാദില്‍ ഒരുക്കിയിരിക്കുന്നത്.

Read also : റോഡുകളിലെ ട്രാക്ക് ലംഘനം; സൗദിയില്‍ ഇന്ന് മുതല്‍ ഓട്ടോമാറ്റിക് നിരീക്ഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE