യുഎഇ ഗോൾഡൻ വിസ; നടൻ ആസിഫ് അലി ഏറ്റുവാങ്ങി

By Team Member, Malabar News
Asif Ali
Ajwa Travels

അബുദാബി: മലയാളി നടൻ ആസിഫ് അലിക്ക് ഗോൾഡൻ വിസ നൽകി യുഎഇ. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്‌ഥാനത്ത് നടന്ന ചടങ്ങിലാണ് ആസിഫ് അലിയും കുടുംബവും ഗോൾഡൻ വീസ ഏറ്റുവാങ്ങിയത്.

എമിറേറ്റ്സ് ഫസ്​റ്റ് ബിസിനസ് സര്‍വീസാണ് ആസിഫ് അലിയുടെ വിസ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദേശികൾക്കാണ് യുഎഇ 10 വർഷത്തെ ദീർഘകാല താമസ വിസയായ ഗോൾഡൻ വിസ നൽകുന്നത്.

മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവർക്ക് നേരത്തെ ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഷാരൂഖ് ഖാൻ, സജ്‌ഞയ് ദത്ത് എന്നിവരാണ് ഇതിന് മുൻപ് ഗോൾഡൻ വിസ നേടിയ ഇന്ത്യൻ സിനിമ താരങ്ങൾ.

Read also: ആഡംബര കാറിൽ നോട്ടെണ്ണൽ യന്ത്രം; മോൻസണ് കേരളാ പോലീസിന്റെ സുരക്ഷയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE