ഗുവാഹത്തി: അസമിൽ പെട്രോളിനും ഡീസലിനും 5 രൂപ കുറവ് വരുത്തി സർക്കാർ. മദ്യനികുതിയിൽ 25 ശതമാനവും കുറവ് വരുത്തിയിട്ടുണ്ട്. പുതുക്കിയ നിരക്ക് വെള്ളിയാഴ്‌ച അർധരാത്രിയോടെ നിലവിൽ വരും. ധനമന്ത്രി ഹിമാന്ത ബിശ്വാസാണ് നിരക്കുകൾ കുറച്ച കാര്യം നിയമസഭയിൽ പ്രഖ്യാപിച്ചത്.
രാജ്യത്തുടനീളം ഇന്ധനവില കുതിച്ചുയരുന്നതിനിടെ അസമിൽ പെട്രോളിനും ഡീസലിനും വില കുറച്ചത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ മുൻനിർത്തി ആണെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ മെയ് മാസത്തിൽ അസം, മേഘാലയ എന്നീ സംസ്‌ഥാനങ്ങൾ പെട്രോൾ-ഡീസൽ വില വർധിപ്പിച്ചിരുന്നു. നാഗാലാൻഡ് ഡീസലിന് 5 രൂപയും പെട്രോളിന് 6 രൂപയും കോവിഡ് സെസ് ഏർപ്പെടുത്തുകയും ചെയ്‌തിരുന്നു.
അതേസമയം, രാജ്യത്തെ ഇന്ധനവില അനുദിനം വർധിക്കുകയാണ്. കേരളമടക്കം പല സംസ്‌ഥാനങ്ങളിലും പെട്രോൾ വില ഇതിനോടകം 90 രൂപ കടന്നിട്ടുണ്ട്.
Read also:മൂന്ന് തവണ തുടർച്ചയായി മൽസരിച്ചവർക്ക് സീറ്റ് നൽകില്ല; സിപിഐ നിർവാഹക സമിതി