നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ പേരുചേർക്കാൻ ഇനിയും അവസരം

By Staff Reporter, Malabar News
ELECTION_Malabar News
Ajwa Travels

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാൻ ഇനിയും അവസരം. ഇതിനായി അക്ഷയകേന്ദ്രം വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കാം. സ്‌ഥലം മാറ്റത്തിനും തെറ്റ് തിരുത്തലിനും അപേക്ഷിക്കാം. പുതിയ അപേക്ഷകരെ ഉള്‍പ്പെടുത്തി കൊണ്ടുള്ള പട്ടിക നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിക്ക് 10 ദിവസം മുന്‍പ് പ്രസിദ്ധീകരിക്കും.

അന്തിമ വോട്ടര്‍ പട്ടിക സംബന്ധിച്ച രാഷ്‌ട്രീയ പാര്‍ട്ടികള്‍ പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് വീണ്ടും പേര് ചേര്‍ക്കാന്‍ അവസരം നല്‍കുന്നത്. തിരഞ്ഞെടുപ്പിൽ രോഗികള്‍ക്ക് തപാല്‍ വോട്ട് സൗകര്യമാണ് ഏര്‍പ്പെടുത്തുന്നത്.

വോട്ടെടുപ്പിന് അടുത്തുള്ള ദിവസങ്ങളില്‍ രോഗം വരുന്നവര്‍ക്ക് പിപിഇ കിറ്റ് നല്‍കി വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കാനാണ് ആലോചന. പ്രചാരണത്തിനും വോട്ടെടുപ്പിനുമുള്ള മാനദണ്ഡങ്ങള്‍ കമ്മിഷന്‍ പുറത്തിറക്കി കഴിഞ്ഞു. ഇത്തവണ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും തപാല്‍ വോട്ട് രേഖപ്പെടുത്താം.

Read Also: സംസ്‌ഥാനത്തെ പ്രശ്‌ന ബാധിത മേഖലകളിലേക്ക് കേന്ദ്ര സേനയെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE