അടിവസ്‌ത്രത്തിൽ ഒളിപ്പിച്ച് വിദേശ കറൻസി ഉൾപ്പടെ കടത്താൻ ശ്രമം; ഒരാൾ പിടിയിൽ

By Desk Reporter, Malabar News
sainaba missing case
Representational Image
Ajwa Travels

കരിപ്പൂര്‍: അടിവസ്‌ത്രത്തിൽ ഒളിപ്പിച്ച് വിദേശത്തേക്കു കടത്താന്‍ ശ്രമിച്ച 27.56 ലക്ഷം രൂപ മൂല്യമുള്ള കറന്‍സി കരിപ്പൂർ വിമാനത്താവളത്തില്‍ പിടികൂടി. കാസർഗോഡ് നെല്ലിക്കുന്ന് തെരുവത്ത് അബ്‌ദുൽ റഹീമിനെയാണ് അറസ്‌റ്റ് ചെയ്‌തത്‌. 48,000 ഇന്ത്യന്‍ രൂപ, 1,14,520 യുഎഇ ദിര്‍ഹം, 24,000 സൗദി റിയാല്‍ എന്നിവയാണ് കണ്ടെടുത്തത്.

ബുധനാഴ്‌ച രാവിലെ സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായിലേക്ക് പോവാന്‍ എത്തിയതായിരുന്നു അബ്‌ദുൽ റഹീം. സിഐഎസ്എഫ് ഉദ്യോഗസ്‌ഥര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്‌റ്റംസ്‌ പരിശോധന നടത്തുകയായിരുന്നു.

നിയമ പ്രകാരം വിദേശത്തേക്ക് 25,000 ഇന്ത്യന്‍ രൂപ വരെ കൊണ്ടുപോകാന്‍ മാത്രമേ അനുമതിയുള്ളൂ. വിദേശ കറന്‍സിയാണെങ്കില്‍ 5,000 യുഎസ് ഡോളറിന് തുല്യമായ തുക വരെ കൈവശം കരുതാം. അതിനു മുകളിലേക്കു കൊണ്ടു പോകണമെങ്കില്‍ ബന്ധപ്പെട്ട രേഖകള്‍ കസ്‌റ്റംസിന് സമര്‍പ്പിച്ച് സത്യവാങ്മൂലം നല്‍കണം. അല്ലാത്തപക്ഷം കറന്‍സിയുമായി പിടിക്കപ്പെട്ടാല്‍ മൂല്യം 20 ലക്ഷത്തിനു മുകളിലാണെങ്കില്‍ അറസ്‌റ്റ് രേഖപ്പെടുത്തുമെന്നും സിഐഎസ്എഫ് ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.

Most Read:  ആനക്കുട്ടിക്ക് ‘Z+++’ സുരക്ഷ; വൈറലായി വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE