ഡെല്‍ഹി കലാപം; വിദ്യാര്‍ഥികൾക്ക് ജാമ്യം അനുവദിച്ചതിന് എതിരെ ഡെല്‍ഹി പോലീസ് സുപ്രീം കോടതിയില്‍

By News Desk, Malabar News
supreme court-pegasus
Ajwa Travels

ഡെല്‍ഹി: ഡെല്‍ഹി കലാപവുമായി ബന്ധപ്പെട്ട യുഎപിഎ കേസില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ച നടപടിക്കെതിരെ ഡെല്‍ഹി പോലീസ് സുപ്രീം കോടതിയില്‍. ഡെല്‍ഹി ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ഡെല്‍ഹി പോലീസ് സമര്‍പ്പിച്ച അപ്പീലില്‍ ആവശ്യപ്പെട്ടു.

പ്രതിഷേധിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെ ഡെല്‍ഹി ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രതിഷേധിക്കാനുള്ള അവകാശത്തെ ഭീകര പ്രവര്‍ത്തനമായി യുഎപിഎയില്‍ നിര്‍വചിച്ചിട്ടില്ലെന്നും നിരീക്ഷിച്ചു.

ഡെല്‍ഹി കലാപത്തിന് പിന്നിലെ ആസൂത്രകര്‍ എന്നാരോപിച്ചാണ് വിദ്യാര്‍ഥികളും ആക്‌ടിവിസ്‌റ്റുകളുമായ നടാഷ നര്‍വാള്‍, ദേവാംഗന കലിതാ, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവരെ കഴിഞ്ഞ വര്‍ഷം മെയ് മാസത്തിൽ ഡെല്‍ഹി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

Also Read: കനത്ത മഴ; നേപ്പാളിലും ഭൂട്ടാനിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; നിരവധി മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE