കൃഷിപ്പണിക്കിടെ തേനീച്ചയുടെ കുത്തേറ്റു; 78കാരന് ദാരുണാന്ത്യം

By Staff Reporter, Malabar News
bee attack-kannur
Representational Image
Ajwa Travels

പാലക്കാട്: വയലിൽ ജോലി ചെയ്യുന്നതിനിടെ തേനീച്ചയുടെ കുത്തേറ്റ് 78കാരൻ മരിച്ചു. രാമശ്ശേരി കോവില്‍പ്പാളയം ഊറപ്പാടം ശാന്തി നിവാസില്‍ സുകുമാരന്‍ ആണ് മരിച്ചത്. തലയ്‌ക്കും കണ്ണിനും നെഞ്ചിലുമാണ് ഇദ്ദേഹത്തിന് കുത്തേറ്റത്.

ഇന്നലെ ഉച്ചയോടെ രാമശ്ശേരിയിലെ പാടത്തായിരുന്നു അപകടം ഉണ്ടായത്. പാടത്തു പുല്ലുവെട്ടവെ ആയിരുന്നു തേനീച്ച ആക്രമണം. മരണപ്പെട്ട സുകുമാരനൊപ്പം ഉണ്ടായിരുന്ന മകൻ സുധീപിനും സഹോദരൻ രാമചന്ദ്രനും കുത്തേറ്റിട്ടുണ്ട്. ഇരുവരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിൽസയിലാണ്.

പുല്ലുവെട്ടു തൊഴിലാളികളായ രണ്ടുപേർക്കും കുത്തേറ്റിരുന്നു. എന്നാൽ ഇവര്‍ സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ചിരുന്നതിനാല്‍ പരിക്ക് ഗുരുതരമല്ല.

Malabar News: നിർമാണത്തിലിരുന്ന കെട്ടിടത്തിലെ അപകടം; റിപ്പോർട് തേടി തൊഴിൽ മന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE