ഡോക്‌ടറാകും മുൻപ് ആരോഗ്യമന്ത്രിയെ കാണാൻ നാഗമനയിലെ ഉണ്ണിയെത്തി

By Trainee Reporter, Malabar News
Unni visit health minister
ആരോഗ്യമന്ത്രിയെ കാണാൻ ഉണ്ണി എത്തിയപ്പോൾ
Ajwa Travels

തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെ കാണാൻ എറണാകുളം മെഡിക്കൽ കോളേജിലെ എംബിബിഎസ്‌ വിദ്യാർഥിയായ ഉണ്ണിയെത്തി. വയനാട് അപ്പപ്പാറ നാഗമന കോളനി വാസിയാണ് ഉണ്ണി. അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ പട്ടികവർഗ വിഭാഗത്തിൽ നിന്നും ഒമ്പതാം റാങ്കാണ് ഉണ്ണി നേടിയത്.

നാഗമനയിലെ ആദ്യ ഡോക്‌ടറാകാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഉണ്ണി ആരോഗ്യമന്ത്രിയെ കാണാൻ തിരുവനന്തപുരത്ത് എത്തിയത്. ലോക്കൽ ഗാർഡിയനായ ഔസേപ്പച്ചനും കൂടെ ഉണ്ടായിരുന്നു. ഉണ്ണിക്ക് മന്ത്രി വീണാ ജോർജ് എല്ലാ ആശംസകളും നേർന്നു. ഉണ്ണിയുടെ പ്രയത്‌നവും സമർപ്പണവും സമൂഹത്തിന് മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. ജീവിത പ്രതിസന്ധികളോട് പൊരുതിക്കയറിയ ഉണ്ണി ഒരു കലാകാരൻ കൂടിയാണ്.

Most Read: ഹിജാബ് നിരോധനം; വാദം പൂർത്തിയായി, വിധി പറയാൻ മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE