തിയേറ്ററുകള്‍ തുറക്കാനൊരുങ്ങി ബംഗാള്‍ സര്‍ക്കാര്‍; തീരുമാനം എടുക്കുന്ന ആദ്യ സംസ്ഥാനം

By News Desk, Malabar News
cinema theater_2020 Aug 21
Representational Image
Ajwa Travels

കൊല്‍ക്കത്ത: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആറ് മാസത്തെ അടച്ചിടലിന് ശേഷം തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ച് ബംഗാള്‍ സര്‍ക്കാര്‍. രാജ്യത്ത് തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ച ആദ്യ സംസ്ഥാനമാണ് ബംഗാള്‍.

മുഖ്യമന്ത്രി മമത ബാനര്‍ജി ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ വിവിധ ഘട്ടങ്ങളായി ഇതുവരെ നല്‍കിയ ഇളവുകളില്‍ തിയേറ്ററുകള്‍ തുറക്കാനുള്ള അനുമതി കേന്ദ്രം നല്‍കിയിട്ടില്ല. മാര്‍ച്ച് മധ്യത്തോടെയാണ് തിയേറ്ററുകള്‍ അടച്ചത്. ആറ് മാസം കൊണ്ട് ഇന്ത്യന്‍ സിനിമ വ്യവസായത്തിന് എല്ലാ ഭാഷകളിലുമായി 3000 കോടിയുടെ നഷ്ടമാണ് ഉണ്ടായത്.

അടുത്ത മാസം ദുര്‍ഗ പൂജ ആഘോഷത്തിന് മുന്നോടിയായി തിയേറ്ററുകള്‍ തുറക്കും. നാടകം, സംഗീത പരിപാടി, ഡാന്‍സ് പരിപാടി, മാജിക് ഷോ തുടങ്ങിയവയും ആരംഭിക്കും. 50 പേര്‍ അടങ്ങുന്നതാവും ഓരോ കൂട്ടായ്‌മകളും. ഒക്ടോബര്‍ ഒന്ന് മുതല്‍ തന്നെ എല്ലാ ഇളവുകളും നിലവില്‍ വരും- മമത ബാനര്‍ജി അറിയിച്ചു. അതേസമയം, ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. എന്നാല്‍ തിയേറ്റര്‍ തുറക്കാനുള്ള അനുമതി കേന്ദ്രം ഇതുവരെ നല്‍കിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE