ബെവ്കോ കൗണ്ടറുകൾക്ക് മുന്നിൽ ആൾക്കൂട്ടം പാടില്ല; പുതിയ സർക്കുലർ

By Staff Reporter, Malabar News
Kerala_Beverages_Corporation
Representational Image
Ajwa Travels

തിരുവനന്തപുരം: ബെവ്‌ക്യൂ ആപ്പ് ഒഴിവാക്കിയതിന് പിന്നാലെ കൗണ്ടറുകൾക്ക് മുന്നിൽ പാലിക്കേണ്ട നിയന്ത്രണങ്ങൾ വ്യക്‌തമാക്കി കൊണ്ട് ബെവ്കോ പുതിയ സർക്കുലർ പുറത്തിറക്കി. കൗണ്ടറിന് മുന്നിൽ ഒരുസമയം 5 പേർ മാത്രമേ ഉണ്ടാകാൻ പാടുള്ളുവെന്ന് സർക്കുലറിൽ പറയുന്നു. ഉപഭോക്‌താക്കൾ തമ്മിൽ ആറടി അകലം നിർബന്ധമായും പാലിക്കണം. കൗണ്ടറുകൾക്ക് മുന്നിൽ നിൽക്കേണ്ട സ്‌ഥാനം വെള്ള പെയിന്റ് കൊണ്ട് അടയാളപ്പെടുത്തണം.

തെർമൽ സ്‌കാനർ ഉപയോഗിച്ച് വരുന്നവരെ പരിശോധിപ്പിക്കണം. രോഗലക്ഷണങ്ങൾ ഉള്ളവരെ ഷോപ്പിലേക്കു കയറ്റരുത്. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് സെക്യൂരിറ്റി ജീവനക്കാർ ഉറപ്പാക്കണം. ജനത്തെ നിയന്ത്രിക്കാൻ പൊലീസ് സേവനം തേടണം. രാവിലെ 10 മുതൽ രാത്രി 9 വരെയായിരിക്കും പ്രവർത്തനം. രണ്ടാഴ്‌ചക്കിടെ ഷോപ്പുകളിൽ അണുനശീകരണം നടത്തണം. മാസ്‌കും സാനിറ്റൈസറും ജീവനക്കാർ കൃത്യമായി ഉപയോഗിക്കണമെന്നും സർക്കുലറിൽ പറയുന്നു.

Read Also: കെഎസ്ആര്‍ടിസി അഴിമതി ആരോപണം; കെഎം ശ്രീകുമാറിനെ സ്‌ഥലംമാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE