ബെവ്‌ക്യു ആപ്പ് ഒഴിവാക്കി; സർക്കാർ ഉത്തരവിറങ്ങി

By Staff Reporter, Malabar News
bevq
Representational Image
Ajwa Travels

തിരുവനന്തപുരം: മദ്യം വാങ്ങാൻ ബെവ്ക്യു ആപ്പ് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. ബാറുകൾ തുറന്നതിനാൽ  നിലവിൽ മദ്യം വാങ്ങാൻ ബെവ്ക്യു ആപ്പ് ആവശ്യമില്ല. അതിനാലാണ് ആപ്പ് റദ്ദാക്കിയത്. അടച്ചിടൽ കാലത്താണ് മദ്യവിൽപ്പനക്ക് ആപ്പ് കൊണ്ടുവന്നത്. മദ്യശാലകളിലെ തിരക്ക് ഒഴിവാക്കാനും സമയ ക്രമീകരണം ഏർപ്പെടുത്താനും വേണ്ടിയായിരുന്നു ആപ്പ് കൊണ്ടുവന്നത്.

ബെവ്ക്യു ആപ്പ് വഴി വെര്‍ച്വല്‍ ക്യൂ മാനേജ്‌മെന്റ് സംവിധാനത്തിലൂടെ ആയിരുന്നു വില്‍പ്പന. ഓണ്‍ലൈന്‍ ടോക്കണ്‍ ഉപയോഗപ്പെടുത്തിയാണ് മദ്യ വില്‍പന നടത്തിയത്. സാമൂഹിക അകലം പാലിച്ചും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചുമാണ് ആപ്പ് വഴി വില്‍പന നടത്തിയത്. എന്നാൽ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതിന് ശേഷം ആപ്പ് ഉപയോഗിക്കേണ്ട ആവശ്യം ഇല്ലാതായതോടെയാണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്.

Read Also: പ്രസ്‌താവന അനുചിതം; കെഎസ്ആർടിസി എംഡിക്കെതിരെ എളമരം കരീം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE