ത്രിപുരയില്‍ ബിജെപിയെ ഞെട്ടിച്ച് വിമതനീക്കം; 7 എംഎല്‍എമാര്‍ ഡെല്‍ഹിയില്‍

By Staff Reporter, Malabar News
malabarnews-biplab
Biplab Deb
Ajwa Travels

ന്യൂഡെല്‍ഹി: ത്രിപുര മുഖ്യമന്ത്രി ബിപ്‌ളബ് ദേബിനെതിരെ പാളയത്തില്‍ പട, സ്‌ഥാനത്ത് നിന്നും മാറ്റണം എന്നാവശ്യപ്പെട്ട് 7 ബിജെപി എംഎല്‍എമാര്‍ ഡെല്‍ഹിയില്‍. പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തെ നേരിട്ട് കണ്ട് ആവശ്യം അറിയിക്കാനാണ് ഇവരുടെ തീരുമാനം. ദേശീയ അദ്ധ്യക്ഷന്‍ ജെപി നഡ്ഡയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും ഇവര്‍ അടുത്ത ദിവസങ്ങളില്‍ തന്നെ കണ്ടേക്കും.

2018-ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയത്തിന് വേണ്ടി പ്രയത്‌നിച്ച മുതിര്‍ന്ന നേതാക്കളെ പോലും മുഖവിലക്ക് എടുക്കാതെയാണ് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം, സഹപ്രവര്‍ത്തകരുടെ വാക്കുകള്‍ പരിഗണിക്കുന്നില്ല എന്നീ ആരോപണങ്ങളാണ് ബിപ്‌ളബ് ദേബിനെതിരെ ഇവര്‍ ഉന്നയിക്കുന്നത്.

പാര്‍ട്ടിയുമായി തങ്ങള്‍ക്ക് യാതൊരു അഭിപ്രായ വ്യത്യാസങ്ങളും ഇല്ലെന്നും പാര്‍ട്ടിയില്‍ ഉറച്ചു നില്‍ക്കുമെന്നും വിമത നീക്കം നടത്തുന്ന എംഎല്‍എമാര്‍ അറിയിച്ചു.

എംഎല്‍എ സുദീപ് റോയ് ബര്‍മന്റെ നേതൃത്വത്തിലാണ് വിമത നീക്കം നടക്കുന്നത്. മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും, കൂടുതല്‍ എംഎല്‍എമാര്‍ക്ക് എതിര്‍പ്പുണ്ടെന്നും അവര്‍ തനിക്കൊപ്പം ഉണ്ടെന്നും റോയ് പറഞ്ഞു. 36 സീറ്റുള്ള ബിജെപിക്ക് ഭരണം നിലനിര്‍ത്താന്‍ ഇവരുടെ സാന്നിധ്യം അനിവാര്യമാണ് എന്നതിനാല്‍ ത്രിപുരയില്‍ കാര്യങ്ങള്‍ കൂടുതല്‍ ഗൗരവമാകുകയാണ്.

Read Also: ഹത്രസ്; പെണ്‍കുട്ടിയുടെ കുടുംബം ഇന്ന് കോടതിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE