പാകിസ്‌ഥാനിൽ വൻ സ്‌ഫോടനം; 12 പേർ കൊല്ലപ്പെട്ടു

By Web Desk, Malabar News
explosion
Representational Image
Ajwa Travels

കറാച്ചി: പാകിസ്‌ഥാനിൽ ഗ്യാസ് പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. കറാച്ചിക്ക് സമീപമാണ് സ്‌ഫോടനം നടന്നത്. നിരവധി പേർക്ക് പരുക്കേറ്റു. കറാച്ചിയിലെ ഷെർഷ പരാച്ച ചൗക്കിന് സമീപമുള്ള കെട്ടിടത്തിലാണ് ഇന്ന് ഉച്ച കഴിഞ്ഞ് സ്‌ഫോടനമുണ്ടായത്.

നിരവധി പേർ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ അറിയിച്ചു. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തകരും പോലീസും സ്‌ഥലത്തെത്തിയിട്ടുണ്ട്. പരുക്കേറ്റവരെ സിഎച്ച്കെ ബേൺസ് യൂണിറ്റിലേക്കും ജിന്ന പോസ്‌റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ആശുപത്രിയിലേക്കും മാറ്റി.

ബോംബ് നിർവീര്യമാക്കൽ സ്‌ക്വാഡും സ്‌ഥലത്തെത്തിയിട്ടുണ്ട്. സ്‌ഫോടനത്തിൽ കെട്ടിടത്തിന് സമീപം പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങൾക്കും, സമീപത്ത് സ്‌ഥിതി ചെയ്യുന്ന ബാങ്ക് കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചു. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Kerala News: മലപ്പുറത്ത് ഒമൈക്രോൺ സ്‌ഥിരീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE