കൊച്ചി: സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് കൈക്കൂലി നല്‍കിയെന്ന് ലൈഫ് മിഷന് കരാര്‍ കമ്പനിയായ യൂണിടാക് എം ഡി സന്തോഷ് ഈപ്പന്. സിബിഐ നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വപ്ന സുരേഷ് നല്കിയ അക്കൗണ്ടിലേക്ക് പണം അയക്കുകയാണ് ചെയ്തത്. അക്കൗണ്ട് ആരുടേതാണെന്ന് അറിയില്ലെന്നും സന്തോഷ് ഈപ്പന് മൊഴി നല്കി.
സന്തോഷ് പണം നല്‍കിയതായി തെളിയിക്കുന്ന ഡയറി സിബിഐ കസ്റ്റഡിയിലെടുത്തു. സന്തോഷ് ഈപ്പനെയും ഭാര്യയും കമ്പനി ഡയറക്ടറുമായ സീമ സന്തോഷിനെയും ഇന്നലെ സിബിഐ ചോദ്യം ചെയ്തിരുന്നു. കരാര്‍ ലഭിക്കാന്‍ കമ്പനിയുടെ പേര് നിര്‍ദ്ദേശിച്ച വകയില്‍ സ്വപ്ന സുരേഷ് അടക്കമുള്ളവര്‍ക്ക് ഒരു കോടി രൂപ നല്‍കിയെന്നും സന്തോഷ് ഈപ്പന് മൊഴി നല്‍കിയിരുന്നു.
Read also: ഒരുമിച്ച് മുന്നോട്ട്; മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്ത് പ്രതിപക്ഷം