ബഫർ സോൺ: അനുനയ നീക്കവുമായി സര്‍ക്കാര്‍; സമരം നടത്തുമെന്ന് പ്രതിപക്ഷവും

ബഫര്‍ സോണിന്റെ ഒരു കിലോമീറ്ററിനകത്ത് ജനവാസ മേഖലയുണ്ടോയെന്ന് പരിശോധിക്കുമെന്നും ഉപഗ്രഹ സര്‍വേകളില്‍ എല്ലാവര്‍ക്കും പരാതി അറിയിക്കാമെന്നും സർക്കാർ. അതേസമയം, ഉപഗ്രഹ സര്‍വേ കോടതിയില്‍ സമര്‍പ്പിച്ചാല്‍ കേരളത്തിന് തിരിച്ചടിയുണ്ടാകുമെന്നും ബഫര്‍ സോണ്‍ സമരം പ്രതിപക്ഷം ഏറ്റെടുക്കുമെന്നും വിഡി സതീശനും.

By Central Desk, Malabar News
Buffer zone _ Govt with persuasive move _ opposition going to strike
Ajwa Travels

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ അനുനയ നീക്കവുമായി സംസ്‌ഥാന സര്‍ക്കാര്‍. ബഫര്‍ സോണില്‍ ജനവാസ കേന്ദ്രം ഉണ്ടെന്ന് സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുമെന്ന് വനം വകുപ്പു മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്‌തമാക്കി.

പ്രഖ്യാപിത ബഫർ സോണിന്റെ ഒരു കിലോമീറ്ററിനകത്ത് ജനവാസ മേഖലയുണ്ടോയെന്ന് പരിശോധിക്കും. ഉപഗ്രഹ സര്‍വേ സര്‍ക്കാര്‍ വിഴുങ്ങിയിട്ടില്ല. ഉപഗ്രഹ സര്‍വേകളില്‍ എല്ലാവര്‍ക്കു പരാതി അറിയിക്കാം. ജുഡീഷ്യല്‍ സ്വഭാവമുള്ള സമിതി പരാതികള്‍ പരിശോധിക്കും. -എകെ ശശീന്ദ്രന്‍ പറഞ്ഞു.

വിദഗ്‌ധ സമിതിയുടെ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിക്കുകയെന്നും പരാതികള്‍ കേള്‍ക്കാന്‍ കൂടുതല്‍ സമയം വേണമെന്നും മന്ത്രി പറഞ്ഞു. അതേസമയം, നേരിട്ടുള്ള സര്‍വേയാണ് നടത്തേണ്ടതെന്നും ഉപഗ്രഹ സര്‍വേ അവ്യക്‌തവും ആണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഉപഗ്രഹ സര്‍വേ കോടതിയില്‍ സമര്‍പ്പിച്ചാല്‍ കേരളത്തിന് തിരിച്ചടിയുണ്ടാകുമെന്നും പ്രതിപക്ഷം പറയുന്നു. ബഫര്‍ സോണ്‍ സമരം പ്രതിപക്ഷം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നേരത്തെ വ്യക്‌തമാക്കിയിരുന്നു.

സര്‍ക്കാര്‍ നിലപാടനുസരിച്ച് കാര്യങ്ങള്‍ നടന്നാല്‍ പാവപ്പെട്ട കര്‍ഷകര്‍ പെരുവഴിയിലാകും. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കേണ്ടെന്ന് 2019ല്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഉത്തരവ് റദ്ദാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. എന്നാല്‍, അവ്യക്‌തമായ മറുപടിയാണ് സര്‍ക്കാര്‍ നിയമസഭക്കകത്തും പുറത്തും നല്‍കിയത്. നേരിട്ടുള്ള സര്‍വേയാണ് നടത്തേണ്ടത്. ഉപഗ്രഹ സര്‍വേ അവ്യക്‌തമാണ്. -സതീശൻ അവകാശപ്പെട്ടു.

Most Read: ഇന്ത്യ-ചൈന സൈനിക സംഘർഷം; നിയന്ത്രണ രേഖയിൽ അതീവ ജാഗ്രത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE