ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാനുള്ള തീരുമാനം; സര്‍വകക്ഷിയോഗം വിളിച്ച് സര്‍ക്കാര്‍

By News Desk, Malabar News
MalabarNews_all-party meet
Representation Image
Ajwa Travels

തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപ തിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കുന്നത് സംബന്ധിച്ച് തീരുമാനത്തിലെത്താന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. വെള്ളിയാഴ്ച രാവിലെ പത്തിനാണ് യോഗം നടക്കുക. ഈ ഘട്ടത്തില്‍ ഒരു തെരഞ്ഞെടുപ്പ് വേണ്ടന്നാണ് സര്‍ക്കാരും ഇടതു മുന്നണിയും മുന്നോട്ട് വെക്കുന്നത്.

കോവിഡ് പ്രതിസന്ധി അതിഗുരുതരമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നാലു മാസത്തേക്ക് മാത്രമായി ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനായി ഒരു തിരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തുന്നത്. എന്നാല്‍, തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പു കൂടി നീട്ടിവച്ചാല്‍ നിയമസഭാ ഉപ തിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കുന്ന കാര്യം പരിഗണിക്കാമെന്നാണ് പ്രതിപക്ഷത്തിന്റെ നിര്‍ദേശം. നിയമസഭാ ഉപ തിരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന നിലപാടിലാണ്   ബി.ജെ.പി ഉള്ളത്.

തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവക്കുന്നതിനെ കുറിച്ച് മുന്നണിയിലെ സി.പി.ഐ ഉള്‍പ്പെടെയുള്ള പ്രധാന ഘടക കക്ഷികളുമായി മുഖ്യമന്ത്രി സംസാരിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ മാസം 18ന് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിനു മുമ്പ് സമവായം രൂപീകരിക്കാനുള്ള  നീക്കമാണ് സര്‍ക്കാര്‍  സര്‍വകക്ഷി യോഗത്തിലൂടെ നടത്തുന്നത്.

സര്‍ക്കാര്‍ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. 2021 മെയ് മാസത്തോടെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുകയാണ്. കോവിഡ് വെല്ലുവിളികളും ദിനംപ്രതി രൂക്ഷം ആയിക്കൊണ്ടാണ് ഇരിക്കുന്നത്. ഇതിനാലാണ് ധൃതി പിടിച്ച്, കുട്ടനാട് ചവറ ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ട എന്ന നിലപാടില്‍ സര്‍ക്കാര്‍ എത്തുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ഉപതെരഞ്ഞെടുപ്പ് മാറ്റിവക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കാനാണ് സര്‍ക്കാര്‍ ആലോചന.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE