പോസ്‌റ്റ് ഓഫീസിന് കെട്ടിടം നൽകി ‘എന്റെ ഗ്രാമം അയനിക്കാട്’ കൂട്ടായ്‌മ മാതൃകയാവുന്നു

By Staff Reporter, Malabar News
malabarnews-payyoli
Ajwa Travels

പയ്യോളി: അയനിക്കാട് പോസ്‌റ്റോഫീസിനായി പുതിയ കെട്ടിടം ഏറ്റെടുത്ത് നൽകി ‘എന്റെ ഗ്രാമം അയനിക്കാട്‘ കൂട്ടായ്‌മ മാതൃകയായി. ദേശീയപാത വികസനത്തിനായി സ്‌ഥലം ഏറ്റെടുത്തപ്പോൾ വർഷങ്ങളായി പ്രവർത്തിക്കുന്ന കെട്ടിടം നഷ്‌ടമായതോടെയാണ് ഇവർ പുതിയ കെട്ടിടം ഏറ്റെടുക്കാനായി മുന്നിട്ടിറങ്ങിയത്. മറ്റ് കെട്ടിടങ്ങൾ ഒന്നും ലഭിക്കാത്തതിനാൽ പ്രദേശത്തിന്റെ മുഖമുദ്രയായ സർക്കാർ ഓഫീസ് അയനിക്കാടിന് നഷ്‌ടമാകുമെന്ന ഘട്ടമെത്തിയിരുന്നു.

മൂന്ന് വർഷമായി വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ സർവ്വകക്ഷി യോഗങ്ങൾ ഒന്നും തന്നെ ലക്ഷ്യത്തിൽ എത്തിയിരുന്നില്ല. ചർച്ചകൾ പരാജയപ്പെട്ടതോടെ പ്രദേശത്തെ ചെറുപ്പക്കാരുടെ കൂട്ടായ്‌മയായ ‘എന്റെ ഗ്രാമം അയനിക്കാട്’ മുന്നിട്ടിറങ്ങുകയായിരുന്നു. കൂട്ടായ്‌മയുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി പ്രദേശത്ത് തന്നെ കെട്ടിടം കണ്ടെത്തി കൈമാറിക്കഴിഞ്ഞു.

Read Also: വടകര സാന്‍ഡ് ബാങ്ക്‌സ്; രണ്ടരക്കോടിയുടെ വികസന പദ്ധതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE