നാഗേശ്വര റാവുവിനെ സിബിഐ ഡയറക്‌ടർ ആക്കിയതിന്റെ കാരണം ഇപ്പോൾ മനസിലായില്ലേ? പ്രശാന്ത് ഭൂഷൺ

By Desk Reporter, Malabar News
Undeclared state of emergency in India; Prashant Bhushan
Ajwa Travels

ന്യൂഡെൽഹി: സിബിഐ മുൻ ഡയറക്‌ടർ നാഗേശ്വര റാവുവിനെതിരെ രൂക്ഷ വിമർശനവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ക്രിസ്‌ത്യൻ അല്ലാത്ത തനിക്ക് ക്രിസ്‌തുമസ്‌ ആശംസ ആവശ്യമില്ലെന്ന നാഗേശ്വര റാവുവിന്റെ പ്രസ്‌താവനയെയാണ് പ്രശാന്ത് ഭൂഷൺ വിമർശിച്ചത്.

“അലോക് വർമക്കെതിരായ അട്ടിമറിക്ക് ശേഷം ഈ സർക്കാർ ഇദ്ദേഹത്തെ ആക്റ്റിംഗ് സിബിഐ ഡയറക്‌ടറായി നിയമിച്ചത് എന്തുകൊണ്ടാണെന്നും അദ്ദേഹത്തെ അപമാനത്തോടെ നീക്കം ചെയ്യേണ്ടിവന്നത് എന്തുകൊണ്ടാണെന്നും ഇപ്പോൾ നിങ്ങൾക്ക് മനസിലായിക്കാണും,”- പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു.

നഗേശ്വര റാവു തന്റെ ട്വിറ്ററില്‍ പങ്കുവെച്ച വാട്‌സ് ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് വ്യാപകമായ വിമര്‍ശനത്തിന് ഇടയായിരുന്നു. ” വാട്‌സ്ആപ്പിൽ എനിക്ക് ക്രിസ്‌തുമസ്‌ ആശംസിച്ച രാജ്യത്തെ മികച്ച ബിസിനസ് സ്‌കൂളിലെ ഒരു ഹിന്ദു പ്രൊഫസറുമായി ഞാൻ നടത്തിയ സംഭാഷണം” എന്ന ക്യാപ്ഷനോടെയാണ് നഗേശ്വര റാവു സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചത്.

പ്രൊഫസര്‍ക്ക് നഗേശ്വര റാവു നൽകിയ മറുപടി ഇങ്ങനെ; “ഞാൻ ഒരു ക്രിസ്‌ത്യനല്ല. നിങ്ങളും ഒരു ക്രിസ്‌ത്യൻ അല്ലെന്നാണ് കരുതുന്നത്. പിന്നെ എന്തിനാണ് ഈ ആശംസ? അതൊക്കെയിരിക്കട്ടെ, എന്നാണ് ഭഗവത് ഗീത ജയന്തി എന്ന് പറയാമോ?, ഗൂഗ്‌ൾ ചെയ്‌ത്‌ നോക്കൂ.” നഗേശ്വര റാവുവിന്റെ ഈ മറുപടി വ്യാപക വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

Also Read:  ബിജെപി നേതാക്കളെ ഹോട്ടലില്‍ തടഞ്ഞ് കര്‍ഷക സംഘടനകള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE