നിയന്ത്രണം വിട്ട കാർ ട്രാൻസ്‌ഫോർമറിൽ ഇടിച്ച് കത്തിനശിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

By Trainee Reporter, Malabar News
Ajwa Travels

കയ്‌പമംഗലം: തൃശൂർ പെരിഞ്ഞനത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി ട്രാൻസ്‌ഫോർമറിൽ ഇടിച്ച് കത്തി നശിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം.

പത്തനംതിട്ട തിരുവല്ല സ്വദേശികളായ 5 പേർ വയനാട് പോയി തിരിച്ചു വരുന്ന വഴിക്കാണ് അപകടം നടന്നത്. ദേശീയപാത 66ൽ പെരിഞ്ഞനം പഞ്ചായത്ത് വളവിൽ നിയന്ത്രണം വിട്ട സ്‌കോർപ്പിയോ കാർ ട്രാൻസ്‌ഫോർമറിൽ ഇടിച്ച് തീ പിടിക്കുകയായിരുന്നു. ഉടൻ തന്നെ പരിക്കേറ്റയാളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. കാറിൽ നിന്നും തീ ആളിക്കത്തിയതോടെ ട്രാൻസ്‌ഫോർമറിനും തീ പിടിച്ചു. തുടർന്ന് ഇരിങ്ങാലക്കുടയിൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. അപകടത്തിൽപ്പെട്ട കാർ പൂർണമായും കത്തിനശിച്ചു.

കാറിൽ ഉണ്ടായിരുന്ന പത്തനംതിട്ട തിരുവല്ല സ്വദേശി കുമ്പനാട് കോളിൻസ് വിനോജ് (21) എന്നയാൾക്ക് തലക്ക് പരിക്കേറ്റതിനെ തുടർന്ന് എറണാകുളം ലിസി ആശുപത്രിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട സ്വദേശികളായ ജസ്‌റ്റിൻ കെ ജോൺസൺ (25), ബിജോ (23), ജോയൽ (21), ടിറ്റു എം ജോൺ (28) എന്നിവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. കയ്‌പമംഗലം പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി.

Read also: പൊന്നാനി ഫിഷിങ് ഹാർബറിൽ ജനുവരി 1 മുതൽ ടോൾ നൽകണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE