യുവാവിനെ ആയുധങ്ങളുമായി ആക്രമിച്ച കേസ്; നാലുപേർ അറസ്‌റ്റിൽ

By Trainee Reporter, Malabar News
arrest-kasargod
Representational Image
Ajwa Travels

മുതലമട: യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച കേസിൽ നാലുപേർ അറസ്‌റ്റിൽ. കാമ്പ്രത്ത്‌ചള്ള സ്വദേശി ശരൺ (28), പോത്തമ്പാടം പെരുംചിറ സ്വദേശികളായ ബിജു മോൻ (30), ഷിബി (26), അടമ്പമരം സ്വദേശി ബൈജു (23) എന്നിവരെയാണ് കൊല്ലങ്കോട് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ മാസം 29ന് പള്ളം സ്വദേശിയായ സുബൈറിനെ (30) ആക്രമിച്ച കേസിലാണ് പ്രതികളെ പിടികൂടിയത്.

29ന് രാത്രി ഒൻപത് മണിക്കാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കാമ്പ്രത്ത്‌ചള്ള പള്ളം റോഡിലൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സുബൈറിനെ രണ്ടു ബൈക്കുകളിലായി എത്തിയ പ്രതികളാണ് ആക്രമിച്ചത്. മാരകായുധങ്ങളുമായി എത്തിയ സംഘം നിലംപൊതി പാലത്തിന് സമീപത്തുവെച്ച് സുബൈറിന്റെ ബൈക്ക് ഇടിച്ചു വീഴ്‌ത്തി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സുബൈറിന്റെ ബൈക്ക് സംഘം തല്ലിത്തകർത്തിട്ടുണ്ട്. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് കൊല്ലങ്കോട് പോലീസ് അറിയിച്ചു.

Read Also: ഇത്തവണ ഓണാഘോഷം വെർച്വലായി; പദ്ധതികളുമായി ടൂറിസം വകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE