തിരുവനന്തപുരം: നെയ്യാറ്റിൻകര പൂവാറിൽ സഹോദരിമാരെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ സൈനികൻ അറസ്‌റ്റിൽ. പൂവാർ സ്വദേശി ഷാജിയാണ്(56) അറസ്‌റ്റിലായത്. സ്‌കൂളിൽ വെച്ച് നടത്തിയ കൗൺസിലിംഗിനിടെയാണ് പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാർ പീഡന വിവരം പുറത്തു പറയുന്നത്. സ്‌കൂൾ അധികൃതർ നൽകിയ വിവരമനുസരിച്ചു പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മുൻ സൈനികൻ പിടിയിലായത്.
ഇയാളുടെ ഫോണിൽ മറ്റു പെൺകുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും ഉള്ളതായാണ് വിവരം. വനിതാശിശു വികസന വകുപ്പിൽ നിന്നുള്ള കൗൺസിലറോടാണ്, ഏഴാം ക്ളാസിൽ പഠിക്കുന്ന മൂത്ത കുട്ടി ആദ്യം പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് ഇളയ കുട്ടിയേയും ഒപ്പമിരുത്തി കൂടുതൽ സംസാരിച്ചപ്പോഴാണ് പീഡനത്തിന്റെ വിശദാംശങ്ങൾ പുറത്തായത്. കൗൺസിലർ നൽകിയ വിവരമനുസരിച്ചു സ്‌കൂൾ അധികൃതർ ഇക്കാര്യം പൂവാർ പോലീസിൽ അറിയിക്കുകയായിരുന്നു.
കുടുംബത്തിന്റെ ദാരിദ്ര്യം മുതലെടുത്താണ് ഷാജി കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഇളയ പെൺകുട്ടി മാനസികമായും ശാരീരികമായും വളരെയധികം ഉപദ്രവിക്കപ്പെട്ടതായാണ് കൗൺസിലർക്ക് ലഭിച്ച വിവരം. കഴിഞ്ഞ മെയ് മാസമായിരുന്നു സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയത്ത് പ്രതി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തൽ.
Most Read: ‘ഇന്നില്ലെങ്കിൽ നാളെ സത്യം ജയിക്കും; പിന്തുണയ്‌ക്കും സ്‌നേഹത്തിനും നന്ദി’-രാഹുൽ ഗാന്ധി