അവശേഷിച്ച നാല് മണ്ഡലങ്ങളിലേക്കും സ്‌ഥാനാർഥികളായി; സിപിഐ പട്ടിക പൂർണം
തിരുവനന്തപുരം: അവശേഷിച്ച നാല് സീറ്റുകളിൽ കൂടി സിപിഐ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു. നാട്ടികയില്‍ സിറ്റിങ് എംഎല്‍എ ഗീത ഗോപിയെ ഒഴിവാക്കി പകരം സിസി മുകുന്ദനെ സ്‌ഥാനാർഥിയാക്കി. ചടയമംഗലത്ത് വനിതാ പ്രാതിനിധ്യം കൂടി ഉറപ്പാക്കി ജെ...
ഹരിപ്പാട് രമേശും പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയും തന്നെ; ഇരുനേതാക്കളും തറപ്പിച്ചുപറയുന്നു
കൊച്ചി: ഹരിപ്പാട് നിയമസഭാ നിയോജകമണ്ഡലം തനിക്ക് അമ്മയെപോലെയാണെന്ന് രമേശ് ചെന്നിത്തലയും നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ പുതുപ്പള്ളിയില്‍ത്തന്നെ മൽസരിക്കുമെന്ന് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയും. 140 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നു മാത്രമാണ് നേമം. അല്ലാതെ,...
ബിന്ദു കൃഷ്‌ണക്ക് സീറ്റില്ല; കൊല്ലത്ത് കോൺഗ്രസിൽ കൂട്ടരാജി
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിന്ദു കൃഷ്‌ണക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. കൊല്ലത്ത് കൂട്ടമായി രാജിവെച്ച് നേതാക്കൾ പ്രതിഷേധം അറിയിച്ചു. രണ്ട് ബ്ളോക്ക് കമ്മിറ്റി പ്രസിഡണ്ടുമാരും മുഴുവൻ മണ്ഡലം പ്രസിഡണ്ടുമാരുമാണ് രാജിവച്ചത്.
ബിന്ദു...
മുന്നോട്ടു തന്നെ; അതിർത്തിയിൽ വീടുകൾ പണിത് കർഷകർ
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സമരം കൂടുതൽ ശക്‌തമാക്കാൻ ഒരുങ്ങി രാജ്യത്തെ കർഷകർ. സമര പന്തലുകൾക്ക് പകരം വീടുകൾ നിർമിച്ച് ഡെൽഹി അതിർത്തിയിൽ സമരം തുടരുകയാണ് കർഷകർ. സമരം ദീർഘ...
ഉമ്മൻചാണ്ടിയെ വിട്ടുതരില്ല; കണ്ണീരോടെ അണികൾ; പ്രതിഷേധച്ചൂടിൽ പുതുപ്പള്ളി
പുതുപ്പള്ളി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ നേമത്ത് മൽസരിക്കാൻ വിട്ടുതരില്ലെന്ന് പറഞ്ഞ് പുതുപ്പള്ളിയിൽ കനത്ത പ്രതിഷേധം. അദ്ദേഹത്തിന്റെ വീടിന് മുന്നിലും കോൺഗ്രസ് പ്രവർത്തകരെത്തി പ്രതിഷേധിച്ചു. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരും അനുയായികളും അദ്ദേഹത്തിന്റെ പുതുപ്പള്ളിയിലെ വസതിയിലേക്ക്...
സീറ്റ് കൈമാറ്റം; പാലക്കാട്ട് കോൺഗ്രസിലും പരസ്യ പ്രതിഷേധം
പാലക്കാട്: കോൺഗ്രസിന്റെ മൂന്ന് സീറ്റുകൾ ഘടക കക്ഷികൾക്ക് നൽകിയതിന് എതിരെ പാലക്കാട്ടെ കോൺഗ്രസ് നേതൃത്വത്തിനെതിരെ വ്യാപക പ്രതിഷേധവുമായി പ്രവർത്തകർ തെരുവിൽ. മണ്ണാർക്കാടിന് പുറമെ മലമ്പുഴ, കോങ്ങാട്, നെൻമാറ മണ്ഡലങ്ങളാണ് കോൺഗ്രസിന് പുതുതായി നഷ്‌ടപ്പെട്ടത്....
ശബരിമല; കടകംപള്ളിയുടെ പരാമർശത്തിൽ സിപിഎമ്മിന് അതൃപ്‌തി
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം അനവസരത്തിലെ പ്രയോഗമെന്ന് സിപിഎം നേതാക്കൾ. ശബരിമല വിഷയം ആവർത്തിച്ച് ഉന്നയിക്കാൻ ബിജെപിക്കും കോൺഗ്രസിനും അവസരം നൽകുന്നതാണ് സുരേന്ദ്രന്റെ പ്രസ്‌താവനയെന്നാണ് നേതാക്കളുടെ പൊതുവായ വിലയിരുത്തൽ.
ശബരിമല...
നേമം ഉൾപ്പടെ 10 മണ്ഡലങ്ങളിൽ തർക്കം തുടരുന്നു; ഡെൽഹിയിൽ ഇന്നും ചർച്ച
ന്യൂഡെൽഹി: നേമം ഉൾപ്പടെയുള്ള കോൺഗ്രസിന്റെ തർക്ക മണ്ഡലങ്ങളിൽ സ്‌ഥാനാർഥികളെ തീരുമാനിക്കാനുള്ള ചർച്ചകൾ ഡെൽഹിയിൽ ഇന്നും തുടരും. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സംസ്‌ഥാന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കൂടിക്കാഴ്‌ച...






































