44 പാലങ്ങള്‍ രാജ്യത്തിനായി സമര്‍പ്പിച്ച് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്
ന്യൂഡെല്‍ഹി: ഏഴ് സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നിര്‍മ്മിച്ച 44 പാലങ്ങള്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് രാജ്യത്തിനായി സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രതിരോധ മന്ത്രി പാലങ്ങളുടെ ഉല്‍ഘാടനം നിര്‍വഹിച്ചത്. കൂടാതെ...
റോഡപകടങ്ങള്‍ കുറക്കാന്‍ പുത്തൻ സാങ്കേതിക വിദ്യയുമായി കര്‍ണാടക സര്‍ക്കാര്‍
ബെംഗളൂരു: റോഡപകടങ്ങള്‍ കുറക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയാല്‍ വിളിച്ചുണര്‍ത്തുന്ന സ്ളീപ് ഡിറ്റക്റ്ററുകള്‍ ഉള്‍പ്പടെയുള്ള അത്യാധുനിക സംവിധാനങ്ങള്‍ ബസുകളില്‍ സ്‌ഥാപിക്കുമെന്ന് സംസ്‌ഥാന ഗതാഗത മന്ത്രിയും ഉപമുഖ്യമന്ത്രിയുമായ...
ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. ഇന്ന് രാത്രിയോടെ ആന്ധ്രാ പ്രദേശിലെ നരസ്‌പുരിനും വിശാഖപട്ടണത്തിനും ഇടയില്‍ ന്യൂനമര്‍ദം...
സംസ്‌ഥാന ചലച്ചിത്ര പുരസ്‍കാര പ്രഖ്യാപനം 13ന്; അവസാന റൗണ്ടില്‍ 119 ചിത്രങ്ങള്‍
തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്‌ഥാന ചലച്ചിത്ര പുരസ്‍കാര നിര്‍ണയം അവസാന ഘട്ടത്തില്‍. 13നാണ് അവാര്‍ഡ് പ്രഖ്യാപനം നടക്കുക. ഇതിനായി അവസാന റൗണ്ടിലെത്തിയ ചിത്രങ്ങള്‍ കാണുകയാണ് ജൂറി അംഗങ്ങള്‍. 119 ചിത്രങ്ങളാണ് അവസാന റൗണ്ടില്‍...
ശിവശങ്കറെ കോണ്‍സുലേറ്റ് കാര്യങ്ങള്‍ക്ക് നിയോഗിച്ചത് മുഖ്യമന്ത്രി; സ്വപ്‌ന സുരേഷിന്റെ നിര്‍ണായക മൊഴി
തിരുവനന്തപുരം: കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് എം ശിവശങ്കറെ നിയോഗിച്ചത് മുഖ്യമന്ത്രിയെന്ന് സ്വപ്‌ന സുരേഷ്. ശിവശങ്കറുമായുള്ള സ്വപ്‌നയുടെ ബന്ധം സംബന്ധിച്ച ചോദ്യം ചെയ്യലിലാണ് നിര്‍ണായക മൊഴി.
കോണ്‍സുല്‍ ജനറലുമായി ക്‌ളിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്‌ചയിലാണ് മുഖ്യമന്ത്രി...
തിങ്കളാഴ്‌ച വരെ സംസ്‌ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: തിങ്കളാഴ്‌ച വരെ സംസ്‌ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നറിയിച്ച് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ശനിയാഴ്‌ച മുതല്‍ തിങ്കളാഴ്‌ച വരെ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ...
ദേശാടന പക്ഷികളുടെ സംരക്ഷണത്തിന് കര്‍മ പദ്ധതികള്‍ ആരംഭിച്ചതായി പ്രകാശ് ജാവദേക്കര്‍
ന്യൂ ഡെല്‍ഹി: ദേശാടന പക്ഷികളുടെ സംരക്ഷണത്തിനായി ഇന്ത്യ കര്‍മപദ്ധതികള്‍ ആരംഭിച്ചതായി കേന്ദ്ര പരിസ്‌ഥിതി, വനം, കാലാവസ്‌ഥാ വ്യതിയാന മന്ത്രി പ്രകാശ് ജാവദേക്കര്‍. ലോക ദേശാടന പക്ഷി ദിനത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം. സെന്‍ട്രല്‍ ഏഷ്യന്‍...
വിദ്വേഷ പ്രചാരകര്‍ക്ക് പരസ്യമില്ല; നിലപാട് വ്യക്‌തമാക്കി പാര്‍ലെയും
മുംബൈ: ടിആര്‍പി റേറ്റിങ്ങില്‍ കൃതിമം നടത്തിയ ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് പ്രഖ്യാപിച്ച് പാര്‍ലെ പ്രൊഡക്റ്റ്‌സ്. റിപ്പബ്‌ളിക് ടിവിയുടെ ടിആര്‍പി റേറ്റിംഗ് കൃതിമം പുറത്ത് വന്നതിന് പിന്നാലെ കൂടുതല്‍ കമ്പനികള്‍ പരസ്യം നല്‍കുന്നതില്‍ കാര്യമായ...






































