എം വിജിൻ എംഎൽഎയുമായി വാക്കേറ്റം; എസ്‌ഐക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യത
കണ്ണൂർ: കണ്ണൂർ ടൗൺ എസ്‌ഐയും എം വിജിൻ എംഎൽഎയും തമ്മിൽ വാക്കേറ്റമുണ്ടായ സംഭവത്തിൽ അസിസ്‌റ്റന്റ് കമ്മീഷണർ അന്വേഷണം ആരംഭിച്ചു. എസ്‌ഐ അപമാനിച്ചെന്ന എംഎൽഎയുടെ പരാതിയിലാണ് അന്വേഷണം. കണ്ണൂർ ടൗൺ പോലീസ് എസ്‌ഐ പിപി...
രാജ്യത്തിന്റെ ആദ്യ സൂര്യപഠന ദൗത്യം; ആദിത്യ എൽ1 ലക്ഷ്യ സ്‌ഥാനത്തേക്ക്
ബെംഗളൂരു: രാജ്യത്തിന്റെ ആദ്യ സൂര്യപഠന ദൗത്യമായ ആദിത്യ എൽ1 ഇന്ന് ലക്ഷ്യ സ്‌ഥാനത്ത് എത്തും. വൈകിട്ട് നാലുമണിക്കും നാലരയ്‌ക്കും ഇടയിലാണ് ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാഞ്ച്...
ചരക്കുകപ്പൽ മോചിപ്പിച്ചു; എല്ലാ ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു
ന്യൂഡെൽഹി: ഒടുവിൽ ആശ്വാസ വാർത്ത. അറബിക്കടലിൽ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ചരക്കുകപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു. സൊമാലിയൻ തീരത്ത് നിന്ന് തട്ടിയെടുത്ത 15 ഇന്ത്യക്കാർ അടക്കമുള്ള എംവി ലില നോർഫോൾക്ക് എന്ന കപ്പലാണ് നാവികസേന...
ഓപ്പറേഷന് തുടക്കം; കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിനുള്ളിലേക്ക് കടന്ന് ഇന്ത്യൻ കമാൻഡോകൾ
ന്യൂഡെൽഹി: അറബിക്കടലിൽ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇന്ത്യക്കാർ ഉൾപ്പെടുന്ന ചരക്കുകപ്പൽ മോചിപ്പിക്കാനുള്ള ഓപ്പറേഷന് തുടക്കമിട്ട് ഇന്ത്യൻ നാവികസേന. ചരക്കുകപ്പൽ മോചിപ്പിക്കാനായി ഇന്ത്യൻ നാവികസേന കമാൻഡോകൾ കപ്പലിനുള്ളിൽ കടന്നു. 15 ഇന്ത്യൻ ജീവനക്കാർ അകപ്പെട്ടിരിക്കുന്ന കപ്പൽ...
ജിഎസ്‌ടി നിയമഭേദഗതി ഓർഡിനൻസിന് അംഗീകാരം; ഗവർണർ ഒപ്പുവെച്ചു
തിരുവനന്തപുരം: സർക്കാർ-ഗവർണർ ഏറ്റുമുട്ടൽ തുടരുന്നതിനിടെ ജിഎസ്‌ടി നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. ഒരാഴ്‌ച മുൻപ് രാജ്ഭവന് കൈമാറിയ ഓർഡിനൻസിൽ ഇന്ന് രാവിലെയാണ് ഗവർണർ ഒപ്പ് വെച്ചത്. മുംബൈക്ക് പോകും...
നിലമ്പൂർ രാധ വധക്കേസ്; പ്രതികൾക്ക് സുപ്രീം കോടതി നോട്ടീസ്
ന്യൂഡെൽഹി: നിലമ്പൂർ രാധ വധക്കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ട വിധിക്കെതിരെ സംസ്‌ഥാന സർക്കാർ നൽകിയ അപ്പീലിൽ പ്രതികൾക്ക് നോട്ടീസയച്ചു സുപ്രീം കോടതി. ഒന്നാം പ്രതി ബിജു, രണ്ടാം പ്രതി ഷംസുദ്ദീൻ എന്നിവർക്കാണ്...
മഥുര ഈദ്ഗാഹ് പള്ളി കൃഷ്‌ണ ജൻമഭൂമിയായി പ്രഖ്യാപിക്കണം; ഹരജി തള്ളി സുപ്രീം കോടതി
ന്യൂഡെൽഹി: ഉത്തർപ്രദേശിലെ മഥുര ഷാഹി ഈദ്ഗാഹ് പള്ളിയെ കൃഷ്‌ണ ജൻമഭൂമിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി സുപ്രീം കോടതി തള്ളി. പള്ളിയിൽ സർവേ വേണമെന്നും പള്ളി പൊളിക്കണമെന്നും ആവശ്യപ്പെട്ടാണ് പൊതുതാൽപര്യ ഹരജി...
അന്ത്യശാസന തള്ളി; ചെങ്കടലിൽ വീണ്ടും കപ്പലുകൾക്ക് നേരെ ഹൂതി ആക്രമണം
ന്യൂയോർക്ക്: ചെങ്കടലിൽ വീണ്ടും കപ്പലുകൾക്ക് നേരെ ഹൂതി ആക്രമണം. കപ്പലുകൾക്ക് നേരെ ഡ്രോൺ അക്രമണത്തിനാണ് നീക്കം നടത്തിയത്. എന്നാൽ, ആർക്കും പരിക്കോ കേടുപാടുകളോ ഉണ്ടായിട്ടില്ലെന്ന് യുഎസ് നേവി അറിയിച്ചു. യുഎസ് സൈന്യത്തിന്റെ അന്ത്യശാസന...







































