Sat, Jun 20, 2026
34.1 C
Dubai

യൂത്ത് കോൺഗ്രസ്‌ വ്യാജ തിരിച്ചറിയൽ കാർഡ്; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്‌ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന പരാതി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മ്യൂസിയം എസ്‌എച്ച്‌ഒ ആണ് അന്വേഷണ ഉദ്യോഗസ്‌ഥൻ. സൈബർ പോലീസ് അടക്കം എട്ടംഗ സംഘമാണ് അന്വേഷണം...

ഉഗ്രശബ്‌ദം, വീണ്ടും മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണ് കുടുങ്ങിയ 40 തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. വൻ ശബ്‌ദം ഉണ്ടായതോടെ വീണ്ടും മണ്ണിടിയുന്നുവെന്ന ആശങ്കയെ തുടർന്നാണ് പ്രവർത്തനം നിർത്തിയത്. രക്ഷാപ്രവർത്തനത്തിന് ഭാഗമായി കുഴൽ കയറ്റുന്ന...

ഓപ്പൺ എഐ; സിഇഒ സാം ആൾട്‌മാനെ പുറത്താക്കി- പിന്നാലെ പ്രസിഡണ്ട് രാജിവെച്ചു  

ന്യൂയോർക്ക്: ചാറ്റ് ജിപിടി നിർമാണ കമ്പനിയായ ഓപ്പൺ എഐയുടെ സിഇഒ സ്‌ഥാനത്ത്‌ നിന്ന് സാം ആൾട്‌മാനെ പുറത്താക്കി. പിന്നാലെ സഹ സ്‌ഥാപകനും പ്രസിഡണ്ടുമായ ഗ്രെഗ് ബ്രോക്‌മാൻ രാജിവെക്കുകയും ചെയ്‌തു. ഓപ്പൺ എഐയെ മുന്നോട്ട്...

40 തൊഴിലാളികളെ രക്ഷിക്കാൻ ‘ഓപ്പറേഷൻ സുരംഗ്’; 200ഓളം വിദഗ്‌ധർ ദൗത്യമുഖത്ത്

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണ് കുടുങ്ങിയ 40 തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം നിർണായക ഘട്ടത്തിൽ. സിൽക്യാര- ദന്തൽഗാവ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാൻ ഓപ്പറേഷൻ സുരംഗ് (തുരങ്കം) എന്ന് പേരിട്ട ദൗത്യത്തിൽ...

നവകേരള സദസിന് ഇന്ന് കാസർഗോഡ് തുടക്കം; പ്രതിപക്ഷം ബഹിഷ്‌കരിക്കും

കാസർഗോഡ്: എൽഡിഎഫ് സർക്കാരിന്റെ നവകേരള സദസിനു ഇന്ന് കാസർഗോഡ് തുടക്കം. മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗയിൽ ഉച്ചയ്‌ക്ക് മൂന്നരയ്‌ക്കാണ് ജനസദസിന്റെ ഉൽഘാടനം മുഖ്യമന്ത്രി നിർവഹിക്കുക. ജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കാനും അവരുടെ പരാതികൾക്ക് പരിഹാരം...

റോബിൻ ബസ് സർവീസ് തുടങ്ങി; പരിശോധനയുമായി എംവിഡി- 7500 രൂപ പിഴ ചുമത്തി

പത്തനംതിട്ട: ഏറെ വിവാദമായ റോബിൻ ബസ് വീണ്ടും സർവീസ് തുടങ്ങി. എന്നാൽ, ബസ് പത്തനംതിട്ട സ്‌റ്റാൻഡിൽ നിന്ന് പുറപ്പെട്ടു 200 മീറ്റർ എത്തും മുമ്പേ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്‌ഥർ എത്തി പരിശോധന നടത്തുകയും...

സ്വകാര്യ മേഖലയിൽ 75% സംവരണം; ഹരിയാനയിലെ തൊഴിൽ നിയമം റദ്ദാക്കി

ന്യൂഡെൽഹി: ഹരിയാനയിലെ വിവാദമായ തൊഴിൽ നിയമം പഞ്ചാബ്, ഹൈക്കോടതി റദ്ദാക്കി. ഹരിയാനയിൽ ജനിച്ചവർക്കും അഞ്ചു വർഷമായി സംസ്‌ഥാനത്ത്‌ താമസിക്കുന്നവർക്കും സ്വകാര്യ മേഖലയിൽ 75 ശതമാനം സംവരണം നൽകുന്ന തൊഴിൽ നിയമമാണ് കോടതി റദ്ദാക്കിയത്....

ഈ സ്‌ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നവർക്ക് മുന്നറിയിപ്പ്; ലിസ്‌റ്റ് പുറത്തുവിട്ടു പോലീസ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അനധികൃതമായി പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്‌ഥാപനങ്ങളുടെ ലിസ്‌റ്റ് പുറത്തുവിട്ടു പോലീസ്. ഇത്തരം സ്‌ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നത് സാമ്പത്തിക തട്ടിപ്പിനും ചതിക്കും വഴിവെക്കുമെന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ക്രൈം ബ്രാഞ്ച്...
- Advertisement -