Sun, Aug 30, 2026
35 C
Dubai

നരബലി കേസ്; ഇരയായ റോസ്‍ലിയുടെ ബാഗും ഫോണും പോലീസ് കണ്ടെത്തി

പത്തനംതിട്ട: ഇലന്തൂരിൽ കൊല്ലപ്പെട്ട റോസ്‍ലിയുടെ മൊബൈൽ ഫോണും ബാഗും പൊലീസ് കണ്ടെത്തി. എവിടെ നിന്നാണു കണ്ടെത്തിയതെന്ന വിവരം പുറത്തു വിട്ടിട്ടില്ല. വസ്‌തുക്കൾ ബന്ധുക്കൾ സ്‌ഥിരീകരിച്ചതായാണു വിവരം. ഇവ കൂടുതൽ പരിശോധനക്ക് വിധേയമാക്കാനുള്ള ശ്രമത്തിലാണ്...

എൽദോസ് കുന്നപ്പിള്ളിക്ക് മുൻകൂര്‍ ജാമ്യം ലഭിച്ചു; പ്രതി 22ന് കോടതിയിൽ ഹാജരാകണം

തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പെരുമ്പാവൂർ എംഎൽഎ എല്‍ദോസ് കുന്നപ്പിള്ളിക്ക് തുരുവനന്തപുരം അഡി.സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. തന്നെ ബലമായി പിടിച്ചുകൊണ്ടുപോയി കോവളത്തുവച്ചും വിവിധ സ്‌ഥലങ്ങളിൽ വെച്ചും പീഡിപ്പിച്ചെന്ന പേട്ട സ്വദേശിയായ യുവതിയുടെ...

ഗവർണർ-മന്ത്രിസഭ പോര് മുറുകുന്നു; 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് രാജ്‌ഭവൻ ഉത്തരവിറക്കി

തിരുവനന്തപുരം: കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കിയതായി ഉത്തരവിറക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാന്‍സലറെന്ന നിലയില്‍ താന്‍ നോമിനേറ്റ് ചെയ്‌ത അംഗങ്ങളെയാണ് അസാധാരണ നടപടിയിലൂടെ ഗവര്‍ണര്‍ പിന്‍വലിച്ചത്. നിയമപരവും ഭരണപരവുമായ...

മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷൻ; പോരാളിയായി ശശി തരൂർ

ന്യൂഡെൽഹി: പ്രതീക്ഷിച്ച വിജയം നേടി മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാജ്യാന്തര ശ്രദ്ധനേടിയ പോരാളിയായി ശശി തരൂരും. 8000ൽ അധികം വോട്ടു നേടിയാണ് ഖർഗെയുടെ വിജയം. എതിർ സ്‌ഥാനാർഥി ശശി തരൂരിന് 1072 വോട്ടു ലഭിച്ചു....

സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്; നിരാഹാരസമരം അവസാനിപ്പിച്ച് ദയാബായി

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദയാബായി നടത്തിയ അനിശ്‌ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. 18 ദിവസമായി നടത്തിവന്നിരുന്ന സമരമാണ് അവസാനിപ്പിച്ചത്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പില്‍ വിശ്വസിക്കുന്നു. നിരാഹാരം മാത്രമാണ് അവസാനിപ്പിച്ചത്,...

കോണ്‍ഗ്രസ് അധ്യക്ഷനെ ഇന്നറിയാം: 5 മണിക്ക് മുൻപ് പ്രഖ്യാപനം ഉണ്ടാകും

ന്യൂഡെൽഹി: വിവിധ പിസിസികളിലും ഭാരത് ജോഡോ യാത്രാ വേദിയിലുമായി സജ്ജീകരിച്ച പോളിംഗ് ബൂത്തുകളിൽ നിന്നും 68 ബാലറ്റ് പെട്ടികൾ ഡെൽഹിയിൽ എത്തിച്ചിരുന്നു. നാളെ രാവിലെ പത്ത് മണിയോടെ ഈ ബാലറ്റ് പെട്ടികൾ പുറത്തെടുക്കുകയും...

കായൽ കൈയേറ്റത്തില്‍ നടന്‍ ജയസൂര്യക്കെതിരെ കുറ്റപത്രം; ആകെ നാലുപ്രതികൾ

കൊച്ചി: നഗരഹൃദയ ഭാഗത്ത് കടവന്ത്ര ചിലവന്നൂർ കായൽ സമീപത്ത് ജയസൂര്യ നിർമിച്ച വീടിനോട് ബന്ധപ്പെട്ടാണ് കുറ്റപത്രം. വിജിലൻസ് അന്വേഷണ സംഘം എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഈ കോടതിയാണ്...

മോണ്‍സ്‌റ്ററിന്റെ വിലക്ക് നീക്കി ബഹ്‌റൈന്‍; ഗൾഫിലെ മറ്റിടങ്ങളിലെ വിലക്ക് നീക്കാൻ ശ്രമം

മനാമ: മലയാളത്തിലെ ആദ്യ 100 കോടി ചിത്രമായ പുലിമുരുകന് ശേഷം വൈശാഖും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന വിലക്കിൽ ബഹ്‌റൈന്‍ ഇളവ് നൽകി. ചിത്രത്തിലെ 13 മിനിട്ട് ഉള്ളടക്കം...
- Advertisement -