‘ഓപ്പറേഷൻ ആഗ്’; സംസ്‌ഥാന വ്യാപക പരിശോധന- പിടിയിലായത് 2507 ഗുണ്ടകൾ

സംസ്‌ഥാന വ്യാപകമായി 3501 സ്‌ഥലങ്ങളിൽ പരിശോധന നടത്തി. 2507 പേർ അറസ്‌റ്റിലായി. 1673 കേസുകളും രജിസ്‌റ്റർ ചെയ്‌തു. ഏറ്റവും കൂടുതൽ പേരെ അറസ്‌റ്റ് ചെയ്‌തത്‌ തിരുവനന്തപുരം ജില്ലയിൽ നിന്നാണ്. ഇവിടെ നിന്നും 297 പേരാണ് അറസ്‌റ്റിലായത്.

By Trainee Reporter, Malabar News
kerala police
Rep. Image
Ajwa Travels

തിരുവനന്തപുരം: ഓപ്പറേഷൻ ആഗ് എന്ന പേരിൽ ക്രിമിനലുകക്ക് എതിരെയും ഗുണ്ടകൾക്ക് എതിരെയും സംസ്‌ഥാന വ്യാപക പരിശോധന കർശനമാക്കി പോലീസ്. വിവിധ ജില്ലകളിൽ നിന്നാണ് ഇതുവരെ ഗുണ്ടാ, ലഹരിക്കേസ് പ്രതികൾ അടക്കം 2507 പേരെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. കഴിഞ്ഞ രണ്ടു ദിവസം സംസ്‌ഥാന വ്യാപക തിരച്ചിലിലാണ് ഗുണ്ടകൾ പിടിയിലായത്. ഗുണ്ടാ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ഡിജിപി 13ന് ജില്ലാ പോലീസ് മേധാവിമാരുടെ യോഗം വിളിച്ചു.

പോലീസ്-ഗുണ്ടാബന്ധം, തലസ്‌ഥാനത്ത് അഴിഞ്ഞാടുന്ന ഗുണ്ടാ സംഘങ്ങൾ, വിദേശ ടൂറിസ്‌റ്റുകൾക്ക് എതിരെയുള്ള തുടർച്ചയായ അതിക്രമം, ഗുണ്ടാ-രാഷ്‌ട്രീയ ബന്ധം തുടങ്ങിയ പ്രശ്‌നങ്ങളിൽ സർക്കാരും പോലീസും നിരന്തരം സമ്മർദ്ദത്തിൽ ആകുന്നതിന്റെ പശ്‌ചാത്തലത്തിലാണ്‌ നടപടി. ഇന്നലെ രാത്രി 11 മണിയോടെ തുടങ്ങി സംസ്‌ഥാന വ്യാപകമായി 3501 സ്‌ഥലങ്ങളിൽ പരിശോധന നടത്തി. 2507 പേർ അറസ്‌റ്റിലായി.

സംസ്‌ഥാനമൊട്ടാകെ 1673 കേസുകളും രജിസ്‌റ്റർ ചെയ്‌തു. ഏറ്റവും കൂടുതൽ പേരെ അറസ്‌റ്റ് ചെയ്‌തത്‌ തിരുവനന്തപുരം ജില്ലയിൽ നിന്നാണ്. ഇവിടെ നിന്നും 297 പേരാണ് അറസ്‌റ്റിലായത്. കാപ്പ ചുമത്താൻ നിശ്‌ചയിച്ച ശേഷം ഒളിവിൽ പോയവർ, വിവിധ കേസുകളിലെ പിടികിട്ടാപ്പുള്ളികൾ, പോലീസിന്റെ വീഴ്‌ചകൾ കൊണ്ടോ മറ്റോ അറസ്‌റ്റ് വൈകുന്നവർ എന്നിവർക്കായാണ് പോലീസ് പരിശോധന നടത്തുന്നത്.

ജില്ല, രജിസ്‌റ്റർ ചെയ്‌ത കേസുകളുടെ എണ്ണം, കരുതൽ തടങ്കൽ ഉൾപ്പടെയുള്ള അറസ്‌റ്റ് എന്ന ക്രമത്തിൽ

തിരുവനന്തപുരം സിറ്റി: 22, 63, തിരുവനന്തപുരം റൂറൽ: 217, 270

കൊല്ലം സിറ്റി: 30, 51, കൊല്ലം റൂറൽ: 104, 110

പത്തനംതിട്ട: 0, 32

ആലപ്പുഴ: 64, 134

കോട്ടയം: 90, 133

ഇടുക്കി: 0, 99

എറണാകുളം സിറ്റി: 49, 105, എറണാകുളം റൂറൽ: 37, 107

തൃശൂർ സിറ്റി: 122, 151, തൃശൂർ റൂറൽ: 92, 150

പാലക്കാട്: 130, 168

മലപ്പുറം: 53, 168

കോഴിക്കോട് സിറ്റി: 69, 90, കോഴിക്കോട് റൂറൽ: 143, 182

വയനാട്: 109, 112

കണ്ണൂർ സിറ്റി: 130, 136, കണ്ണൂർ റൂറൽ: 127, 135

കാസർഗോഡ്: 85, 111

Most Read: കൂടത്തായി കൊലപാതകം; നാല് പേരുടെ മൃതദേഹങ്ങളിൽ സയനൈഡോ വിഷാംശമോ ഇല്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE