Wed, Jul 15, 2026
36.1 C
Dubai

വിമാനത്തിനുള്ളിലെ പ്രതിഷേധം; കെഎസ് ശബരീനാഥിനെ ഇന്ന് ചോദ്യംചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പട്ട് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് കെഎസ് ശബരീനാഥിനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തിന് ശംഖുമുഖം അസി. കമ്മീഷണര്‍ ഓഫിസിലാണ് ചോദ്യം ചെയ്യല്‍. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ...

അഗ്‌നിപഥ്; ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഡെൽഹി: അഗ്‌നിപഥ് സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിക്കെതിരെ സമർപ്പിച്ച ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തൊഴിൽ അവസരം 20ൽ നിന്ന് 4 വർഷമായി ചുരുങ്ങുമെന്ന് നിയമനത്തിനായി കാത്തിരിക്കുന്നവർ ഭയപ്പെടുന്നതായി ഹരജികളിൽ പറയുന്നു. ജസ്‌റ്റിസ്...

കിഫ്‌ബിക്ക് എതിരായ ഇഡിയുടെ നീക്കത്തിന് പിന്നിൽ രാഷ്‌ട്രീയം; തോമസ് ഐസക്

കൊച്ചി: കിഫ്ബി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള ഇഡിയുടെ ചോദ്യം ചെയ്യാനുള്ള നീക്കത്തില്‍ പ്രതികരണവുമായി മുന്‍ ധനകാര്യമന്ത്രി ഡോ. ടിഎം തോമസ് ഐസക്. ഇഡിയുടെ അന്വേഷണത്തിന് പിന്നില്‍ രാഷ്‌ട്രീയമാണ്. രണ്ട് വര്‍ഷമായി ഇഡി അന്വേഷിച്ചുനടക്കുന്ന...

മുല്ലപ്പെരിയാർ ജലനിരപ്പ്; ഉപസമിതി ഇന്ന് അണക്കെട്ട് സന്ദർശിക്കും

ഇടുക്കി: 135.90 അടിക്ക് മുകളിൽ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയോടടുത്ത സാഹചര്യത്തിൽ സ്‌ഥിതിഗതികൾ വിലയിരുത്താൻ മേൽനോട്ട സമിതി നിയോഗിച്ച ഉപസമിതി ഇന്ന് അണക്കെട്ടിൽ പരിശോധന നടത്തും. അണക്കെട്ടിലെ ജലനിരപ്പ്,...

കോഴിക്കോട് കോർപ്പറേഷനിലെ ക്രമക്കേട്; കൂടുതൽ ഉദ്യോഗസ്‌ഥർക്ക് പങ്കെന്ന് കണ്ടെത്തൽ

കോഴിക്കോട്: കോർപ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേടിൽ കൂടുതൽ ഉദ്യോഗസ്‌ഥർക്ക് പങ്കെന്ന് കണ്ടെത്തൽ. അനധികൃതമായി നമ്പർ കരസ്‌ഥമാക്കിയ മൂന്ന് കെട്ടിട ഉടമകൾ, ഇടനിലക്കാർ, കോർപ്പറേഷൻ ജീവനക്കാർ എന്നിവരുടെ അറസ്‌റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന. വിദേശത്തേക്ക് കടന്ന...

ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; മാർഗരറ്റ് ആൽവ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

ന്യൂഡെൽഹി: സംയുക്‌ത പ്രതിപക്ഷ ഉപരാഷ്‌ട്രപതി സ്‌ഥാനാർഥി മാര്‍ഗരറ്റ് ആല്‍വ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാജ്യസഭാ സെക്രട്ടറി ജനറലിനാണ് പത്രിക സമര്‍പ്പിക്കുക. എല്ലാ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതാക്കളുമായി എത്തിയാകും മാര്‍ഗരറ്റ് ആല്‍വ...

ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്; ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേതുടർന്ന് മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നിങ്ങനെ 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ...

ശ്രീലങ്കൻ പ്രതിസന്ധി; കേന്ദ്രം വിളിച്ച സർവകക്ഷി യോഗം ഇന്ന്

ന്യൂഡെൽഹി: ശ്രീലങ്കയിലെ രാഷ്‌ട്രീയ പ്രതിസന്ധി ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന്. ഡിഎംകെ, എഐഎഡിഎംകെ ഉൾപ്പെടെയുള്ള പാർട്ടികൾ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സർക്കാർ നീക്കം. ധനമന്ത്രി നിർമലാ...
- Advertisement -