ഗുണ്ടാ പിരിവ് നൽകിയില്ല; തിരുവല്ലയിൽ സ്‌പാ ജീവനക്കാരിക്ക് നേരെ അതിക്രമം; അറസ്‌റ്റ്
പത്തനംതിട്ട: തിരുവല്ലയിൽ സ്‌പാ ജീവനക്കാരിക്ക് നേരെ ഗുണ്ടാസംഘത്തിന്റെ അതിക്രമം. ഗുണ്ടാ പിരിവ് നൽകാത്തതാണ് കൂട്ട ബലാൽസംഗത്തിന് കാരണമെന്നാണ് വിവരം. കാപ്പാ കേസ് പ്രതിയും കൂട്ടാളികളായ അഞ്ചുപേരും ചേർന്ന് പെൺകുട്ടിയെ ബലമായി പിടിച്ചുവച്ച് മർദ്ദിക്കുകയും...
തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന്റെ ഹരജിയിൽ വാദം പൂർത്തിയായി, വിധി 12ന്
തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി നടത്തിയ കേസിൽ നെടുമങ്ങാട് കോടതി നൽകിയ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി ആന്റണി രാജു നൽകിയ ഹരജിയിൽ വാദം പൂർത്തിയായി. ഈമാസം 12ന് വിധി പ്രഖ്യാപിക്കും. തിരുവനന്തപുരം...
യുവാക്കളെ ഇടിച്ചിട്ട് നിർത്താതെ പോയി; മണിയൻപിള്ള രാജുവിന് സ്‌റ്റേഷൻ ജാമ്യം
തിരുവനന്തപുരം: കാറിടിച്ച് ബൈക്ക് യാത്രികർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന നടൻ മണിയൻപിള്ള രാജുവിനെ വൈദ്യപരിശോനയ്‌ക്ക് ശേഷം സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇന്ന് രാവിലെയാണ് മണിയൻപിള്ള രാജു മ്യൂസിയം പോലീസ് സ്‌റ്റേഷനിൽ...
രഹസ്യ ഡീലുമായി ബംഗ്ളാദേശ്; യുഎസുമായി വ്യാപാരക്കരാറിൽ ഈമാസം ഒമ്പതിന് ഒപ്പിടും
ധാക്ക: ഇന്ത്യക്ക് പിന്നാലെ യുഎസുമായി സുപ്രധാന വ്യാപാരക്കരാറിൽ ധാരണയിലെത്തി ബംഗ്ളാദേശ്. ഈമാസം ഒമ്പതിന് ബംഗ്ളാദേശും യുഎസും വ്യാപാര കരാറിൽ ഒപ്പിടുമെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 12ന് നടക്കുന്ന ദേശീയ തിരഞ്ഞെടുപ്പിന് കേവലം 72 മണിക്കൂർ...
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്‌ത പ്രസ്‌താവന അഞ്ചുദിവസത്തിനകം
ന്യൂഡെൽഹി: ഇന്ത്യ-യുഎസ് വ്യാപാരക്കരാർ സംബന്ധിച്ച ഇരു രാജ്യങ്ങളുടെയും സംയുക്‌ത പ്രസ്‌താവന അഞ്ചുദിവസത്തിനുള്ളിൽ പുറത്തിറങ്ങും. വിപുലമായ ഉഭയകക്ഷി കരാറിന്റെ നിയമപരമായ ചട്ടക്കൂടും ഇതോടൊപ്പമുണ്ടാകും. ഉഭയകക്ഷി കരാറിന്റെ ആദ്യഭാഗം ഏറെക്കുറെ തയ്യാറാണെന്നാണ് വിവരം.
നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിൽ...
മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് അപകടം; രണ്ട് ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രി പത്തുമണിയോടെ വഴുതക്കാട് ട്രിവാൻഡ്രം ക്ളബിന് മുന്നിൽ വെച്ചായിരുന്നു അപകടം. നിവേദിത് കൃഷ്‌ണ, സൂരജ് എന്നിവർക്കാണ്...
‘വിവാഹിതയായ സ്‌ത്രീക്ക് വിവാഹ വാഗ്‌ദാനം നൽകി ബലാൽസംഗം ചെയ്‌തെന്ന് പറയാനാകില്ല’
ന്യൂഡെൽഹി: വിവാഹിതയായ ഒരു സ്‌ത്രീക്ക് വിവാഹ വാഗ്‌ദാനം നൽകി ബലാൽസംഗം ചെയ്‌തുവെന്ന് പറഞ്ഞ് പുരുഷനെതിരെ ബലാൽസംഗ കേസ് ഫയൽ ചെയ്യാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ജസ്‌റ്റിസുമാരായ ബിവി. നാഗരത്‌ന, ഉജ്‌ജ്വൽ ഭുയാൻ എന്നിവരടങ്ങിയ...
‘ജനഹൃദയങ്ങളിലെ സ്‌ഥാനമാണ് വലുത്’; വിഎസിന്റെ കുടുംബം പത്‌മവിഭൂഷൺ സ്വീകരിക്കില്ല
തിരുവനന്തപുരം: വിഎസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി ലഭിച്ച പത്‌മവിഭൂഷൺ കുടുംബം സ്വീകരിക്കില്ല. വിഎസിന്റെ മകൻ വിഎ. അരുൺകുമാറാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
വിഎസിന് ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്‌ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും...







































