Sun, Jun 21, 2026
31.4 C
Dubai

‘ഒരുമിച്ച് മരിക്കാം’, യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തി; കാമുകൻ അറസ്‌റ്റിൽ

കോഴിക്കോട്: ഒരുമിച്ച് ആത്‍മഹത്യ ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ കാമുകൻ അറസ്‌റ്റിൽ. കോഴിക്കോട് എലത്തൂരിലാണ് സംഭവം. 26 വയസുള്ള യുവതിയുമായി എലത്തൂർ സ്വദേശി വൈശാഖൻ വർഷങ്ങളായി പ്രണയത്തിലായിരുന്നു. വൈശാഖന്റെ ഇൻഡസ്‌ട്രിയിലാണ് ശനിയാഴ്‌ച...

ശബരിമല സ്വർണക്കൊള്ള; പോറ്റിക്കെതിരെ കൂടുതൽ കേസുകൾ എടുത്തേക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റി ജാമ്യത്തിൽ ഇറങ്ങാതിരിക്കാനുള്ള നീക്കവുമായി അന്വേഷണ സംഘം. പോറ്റിക്കെതിരെ കൂടുതൽ കേസുകൾ രജിസ്‌റ്റർ ചെയ്യാനാണ് നീക്കം. റിയൽ എസ്‌റ്റേറ്റ്, ചെക്ക് തട്ടിപ്പ് പരാതികളിൽ പോറ്റിക്കെതിരെ...

കാനഡ പ്രധാനമന്ത്രി ഇന്ത്യയിലേക്ക്; യുറേനിയം വിതരണം ഉൾപ്പടെയുള്ള കരാറുകൾക്ക് സാധ്യത

ന്യൂഡെൽഹി: കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി മാർച്ചിൽ ഇന്ത്യ സന്ദർശിച്ചേക്കും. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് പട്‌നായിക് ആണ് ഇതുസംബന്ധിച്ചുള്ള സൂചന നൽകിയത്. യുറേനിയം, ഊർജം, ധാതുക്കൾ, നിർമിതബുദ്ധി (എഐ) എന്നിവ സംബന്ധിച്ച...

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിന വീണ്ടും സമരത്തിലേക്ക്

കോഴിക്കോട്: പ്രസവ ശസ്‌ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പരാതിക്കാരിയായ ഹർഷിന വീണ്ടും സമരത്തിലേക്ക്. ഈമാസം 28ന് രാവിലെ പത്തുമണിക്ക് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വസതിക്ക് മുമ്പിൽ സത്യാഗ്രഹമിരിക്കുമെന്ന് സമര സമിതി നേതാക്കൾ...

‘പ്രായോഗികമല്ല, പിന്നിൽ രാഷ്‌ട്രീയം’; എസ്എൻഡിപി ഐക്യത്തിൽ നിന്ന് പിൻമാറി എൻഎസ്എസ്

കോട്ടയം: എസ്എൻഡിപി യോഗവുമായുള്ള ഐക്യ ശ്രമത്തിൽ നിന്ന് പിൻമാറി എൻഎസ്എസ്. ഐക്യം പ്രായോഗികമല്ലെന്നാണ്‌ എൻഎസ്എസ് ഡയറക്‌ടർ ബോർഡിന്റെ തീരുമാനം. രാഷ്‌ട്രീയ നീക്കമുണ്ടെന്ന് മനസിലാക്കിയതുകൊണ്ടാണ് പിൻമാറാൻ കാരണമെന്ന് ജി. സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസിന് എല്ലാ...

കേന്ദ്രവും സംസ്‌ഥാനവും ശത്രുക്കളല്ല, സൗഹൃദത്തോടെ മുന്നോട്ട് പോകണം; ഗവർണർ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വിപുലമായ റിപ്പബ്ളിക് ദിനാഘോഷം. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ദേശീയപതാക ഉയർത്തി വിവിധ സേനകളുടെ പരേഡിന് അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി. ശിവൻകുട്ടി,...

ഉണ്ണിക്കൃഷ്‌ണന് താൽപര്യം ആൺ സുഹൃത്തുക്കളോട്, ഗേ ഗ്രൂപ്പിൽ അംഗം, ഗ്രീമയോട് കടുത്ത അവഗണന

തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിലെ പ്രതിയായ മകളുടെ ഭർത്താവ് ഉണ്ണിക്കൃഷ്‌ണനുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. ഉണ്ണിക്കൃഷ്‌ണന് താൽപര്യം ആൺ സുഹൃത്തുക്കളോട് ആയിരുന്നുവെന്ന് പോലീസ് വ്യക്‌തമാക്കി. ആൺകൂട്ടായ്‌മകളുടെ പല ഗ്രൂപ്പുകളിലും...

കിഷ്‌ത്വാറിൽ ഏറ്റുമുട്ടൽ; പ്രദേശം വളഞ്ഞ് സൈന്യം, മൂന്ന് ഭീകരർ കുടുങ്ങിയതായി സൂചന

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കിഷ്‌ത്വാറിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. കിഷ്‌ത്വാറിലെ സിങ്‌പോര മേഖലയിലാണ് മൂന്ന് ഭീകരരെ സൈന്യം വളഞ്ഞിരിക്കുന്നത്. റിപ്പബ്ളിക് ദിന ആഘോഷങ്ങളോട് അനുബന്ധിച്ച് അതിർത്തി മേഖലകളിൽ സുരക്ഷാ വിന്യാസവും...
- Advertisement -