Thu, Aug 6, 2026
35.4 C
Dubai

വ്ളോഗർ റിഫ മെഹ്‌നുവിന്റെ മരണം; പോസ്‌റ്റുമോർട്ടം ഇന്ന്

കോഴിക്കോട്: മലയാളി വ്ളോഗർ റിഫ മെഹ്‌നുവിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്‌റ്റുമോർട്ടം നടത്തും. തഹസിൽദാരുടെ സാന്നിധ്യത്തിൽ ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജനാണ് പോസ്‌റ്റുമോർട്ടം നടത്തുക. പോസ്‌റ്റുമോർട്ടത്തിലെ കണ്ടെത്തൽ കേസ്...

സംസ്‌ഥാനത്ത്‌ പാചക വാതക വില വീണ്ടും കൂട്ടി

കൊച്ചി: സംസ്‌ഥാനത്ത്‌ പാചക വാതക വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്റെ വില ഇനി മുതൽ 1006.50 രൂപയാകും. കഴിഞ്ഞ...

കോവിഡ്; സർക്കാർ ജീവനക്കാർക്ക് 14 ദിവസത്തെ സ്‌പെഷ്യൽ അവധിക്ക് അർഹത

തിരുവനന്തപുരം: കോവിഡിനെ തുടർന്ന് സർക്കാർ ജീവനക്കാർ 14 ദിവസത്തെ സ്‌പെഷ്യൽ കാഷ്വൽ അവധിക്ക് അർഹരാണെന്ന് ദേശീയ ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവ്. പ്രാഥമിക സമ്പർക്കം മൂലം ക്വാറന്റെയ്‌നിൽ പ്രവേശിച്ചതിന് 7 ദിവസവും തുടർന്ന്...

പിണറായി സർക്കാർ ഇസ്‌ലാമിക തീവ്രവാദത്തെ സഹായിക്കുന്നു; ജെപി നഡ്ഡ

കോഴിക്കോട്: സംസ്‌ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. പിണറായി സർക്കാർ ഇസ്‌ലാമിക തീവ്രവാദത്തെ സഹായിക്കുന്നുവെന്നും കേരളം ഇസ്‌ലാമിക തീവ്രവാദത്തിന്റെ വളർത്തു കേന്ദ്രമായി മാറിയെന്നും നഡ്ഡ വിമർശിച്ചു. പിണറായി വിജയൻ...

വർഷം മുഴുവനും ഭക്ഷണശാലകളിൽ പരിശോധന തുടരണം; ഹൈക്കോടതി

എറണാകുളം: വര്‍ഷം മുഴുവനും ഭക്ഷണശാലകളിലും പരിശോധനകള്‍ നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശം. ഇതിനായി തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കാസര്‍ഗോഡ് ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച...

പഞ്ചാബ് പോലീസ് അറസ്‌റ്റ്‌ ചെയ്‌ത ബിജെപി നേതാവിനെ മോചിപ്പിച്ചു; നാടകീയം

ന്യൂഡെൽഹി: പഞ്ചാബ് പോലീസ് അറസ്‌റ്റ് ചെയ്‌ത ഡെൽഹിയിലെ ബിജെപി നേതാവ് തജീന്ദർ പൽ സിങ് ബഗ്ഗയെ കസ്‌റ്റഡിയില്‍ നിന്ന് മോചിപ്പിച്ചു. പഞ്ചാബിലേക്ക് കൊണ്ടുപോകും വഴി ഹരിയാന പോലീസ് സംഘത്തെ തടഞ്ഞ് നേതാവിനെ ഡെൽഹി...

ഇതര സംസ്‌ഥാനങ്ങളിലെ മുസ്‌ലീങ്ങൾക്ക് കേരളത്തിലെ സംവരണത്തിന് അർഹതയില്ല; കോടതി

ന്യൂഡെൽഹി: കേരളത്തില്‍ മുസ്‌ലിം വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്‌തിട്ടുള്ള തസ്‌തികകളിലേക്ക് ഇതര സംസ്‌ഥാനങ്ങളിലെ മുസ്‌ലിങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കില്ലെന്ന് സുപ്രീം കോടതി. താമസിക്കുന്ന സംസ്‌ഥാനത്തെ സംവരണ സര്‍ട്ടിഫിക്കറ്റുകൊണ്ട് മറ്റൊരു സംസ്‌ഥാനത്ത് സംവരണം ലഭിക്കില്ലെന്ന കേരള ഹൈക്കോടതി...

ഹണിട്രാപ്പ്; യുവാവിൽനിന്ന് പണംതട്ടാന്‍ ശ്രമിച്ച പ്രതികൾ പിടിയിൽ

തൃശൂർ: യുവാവിനെ ഹണിട്രാപ്പില്‍പ്പെടുത്തി മര്‍ദ്ദിച്ച്, 10 ലക്ഷം രൂപ ആവശ്യപ്പെട്ട പ്രതികളെ വലയിലാക്കി പോലീസ്. തൃശൂര്‍ സ്വദേശികളായ നിധീഷ്, എബി കെ എബ്രഹാം, അജ്‌മല്‍, ശ്രീഹരി എന്നിവരാണ് അറസ്‌റ്റിലായത്. യുവാവിനെ തൃശൂരിലെത്തിച്ച് മര്‍ദ്ദിച്ച ശേഷം...
- Advertisement -