പെട്രോൾ പമ്പിൽ യുവാക്കൾ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു
തൃശൂർ: കുന്നംകുളത്ത് പെട്രോൾ പമ്പിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. പഴുന്നാന പാറപ്പുറത്ത് വീട്ടിൽ അനസിനാണ് കുത്തേറ്റത്. ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പട്ടാമ്പി റോഡിൽ പാറയിൽ പള്ളിക്ക് എതിർവശമുള്ള പമ്പിൽ ഇന്ന്...
ഭക്ഷ്യവിഷബാധ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കാസര്‍ഗോഡ് ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർഥിനി മരണമടയുകയും നിരവധിപേര്‍ക്ക് അസുഖം ബാധിച്ചതുമായ സംഭവത്തില്‍ അന്വേഷിച്ച് റിപ്പോർട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി....
സന്തോഷ് ട്രോഫിയിൽ കലാശപ്പോര്; കിരീടം ലക്ഷ്യമിട്ട് കേരളം
മഞ്ചേരി: തിങ്കളാഴ്‌ച സന്തോഷ് ട്രോഫിയിൽ കലാശപ്പോര്. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ പശ്‌ചിമ ബംഗാളാണ് കേരളത്തിന്റെ എതിരാളികൾ. ഏഴാം കിരീടം ലക്ഷ്യമിട്ടാണ് കേരളാ ടീം കളത്തിലിറങ്ങുന്നത്. കേരളത്തിന്റെ 15ആം ഫൈനലാണിത്. മറുവശത്ത്...
സ്വർണവേട്ട തുടർക്കഥയാകുന്നു; കരിപ്പൂരിൽ 2 കിലോയുമായി കണ്ണൂർ സ്വദേശി പിടിയിൽ
കണ്ണൂർ: തുടർച്ചയായ മൂന്നാം ദിവസവും കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി നഈം വരയിലാണ് പിടിയിലായത്. ഇയാളിൽ നിന്നും 2.027 കിലോ സ്വർണമിശ്രിതം കസ്‌റ്റംസ് പിടികൂടി. വസ്‌ത്രത്തിന് ഉള്ളിൽ...
വിദ്യാർഥികളെ ലക്ഷ്യമിട്ട് ഓൺലൈൻ വായ്‌പാ തട്ടിപ്പ്; ജാഗ്രത
തിരുവനന്തപുരം: അനധികൃത പണമിടപാട് നടത്തുന്ന മൊബൈൽ ആപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സംസ്‌ഥാന പോലീസ് മേധാവി അനിൽകാന്തിന്റെ നിർദ്ദേശം. കൗമാരക്കാരെയും വിദ്യാർഥികളെയും ലക്ഷ്യം വെക്കുന്ന മൊബൈൽ ആപ്പുകൾ വഴിയുള്ള വായ്‌പാ തട്ടിപ്പുകൾ വ്യാപകമായതോടെയാണ് നിയമവിരുദ്ധ...
പിസി ജോർജിന്റെ ജാമ്യം; അപ്പീൽ നൽകാനൊരുങ്ങി പ്രോസിക്യൂഷൻ
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തിൽ അറസ്‌റ്റിലായ പിസി ജോർജിന് ജാമ്യം നൽകിയതിനെതിരെ അപ്പീൽ നൽകാനോരുങ്ങി പ്രോസിക്യൂഷൻ. ചൊവ്വാഴ്‌ച ജാമ്യ ഉത്തരവ് കിട്ടിയ ശേഷം തീരുമാനം എടുക്കും. സർക്കാർ ഭാഗം കേൾക്കാതെയാണ് ജാമ്യമെന്നാണ്...
സിൽവർ ലൈൻ; സാമൂഹികാഘാത പഠനം മാത്രമാണ് നടക്കുന്നതെന്ന് റവന്യൂ മന്ത്രി
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഇപ്പോള്‍ നടക്കുന്ന നടപടിക്രമങ്ങളില്‍ തെറ്റില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍. സാമൂഹികാഘാത പഠനം കൊണ്ട് മാത്രം പദ്ധതി നടപ്പാകണമെന്നില്ലെന്നും മന്ത്രി വ്യക്‌തമാക്കി. രവീന്ദ്രന്‍ പട്ടയങ്ങള്‍ എല്ലാം റദ്ദാകില്ലെന്നും...
സംസ്‌ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ശക്‌തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, കണ്ണൂർ...







































