ലിതാരയുടെ മരണം; കത്തയച്ച് മുഖ്യമന്ത്രി, കോച്ചിനെതിരെ കേസ്
പാറ്റ്‌ന: റെയിൽവേയിലെ മലയാളി ബാസ്‌കറ്റ് ബോൾ താരം കെസി ലിതാര (23) ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ ആരോപണ വിധേയനായ കോച്ച് രവി സിങ്ങിനെതിരെ പോലീസ് കേസെടുത്തു. ആത്‍മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്....
സുബൈർ കൊലക്കേസ്; രണ്ട് ആർഎസ്‌എസ് പ്രവർത്തകർ കൂടി അറസ്‌റ്റിൽ
പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്‌റ്റിലായതായി എസ്‌പി അറിയിച്ചു. ആർഎസ്‌എസ് പ്രവർത്തകരായ വിഷ്‌ണു, മനു എന്നിവരാണ് അറസ്‌റ്റിലായത്. കേസിൽ നേരത്തേ അറസ്‌റ്റിലായ രമേഷ്, ശരവണൻ, ആറുമുഖൻ...
മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്‌ഥാനത്ത് 10 ജില്ലകളിൽ ഇന്ന് ശക്‌തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് മണിക്കൂറിൽ സംസ്‌ഥാനത്തെ 10 ജില്ലകളിൽ മഴ ശക്‌തമാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...
ഇന്ത്യൻ വിദ്യാർഥികൾക്ക് തിരികെ എത്താൻ അനുമതി നൽകി ചൈന
ന്യൂഡെൽഹി: ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് നിബന്ധനകളോടെ തിരികെ എത്താൻ അനുമതി നൽകി ചൈന. ഇന്ത്യ നൽകുന്ന പട്ടിക പ്രകാരമായിരിക്കും പഠനത്തിനായി ചൈനയിലേക്ക് തിരികെ എത്താൻ അനുമതി നൽകുക.
പഠനം പൂർത്തിയാക്കുന്നതിനായി തിരികെ എത്താൻ...
ഏത് കുറ്റകൃത്യത്തിന് വാഹനം ഉപയോഗിച്ചാലും ലൈസൻസും പെർമിറ്റും റദ്ദാക്കും
തിരുവനന്തപുരം: ഏത് കുറ്റകൃത്യത്തിനായി വാഹനം ഉപയോഗിച്ചാലും ലൈസൻസും പെർമിറ്റും റദ്ദാക്കുമെന്ന് വ്യക്‌തമാക്കി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. സംസ്‌ഥാനത്ത് വാഹനങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നും മന്ത്രി വ്യക്‌തമാക്കി. മോട്ടോര്‍...
ഹിന്ദി സംസാരിക്കാത്തവർ വിദേശികൾ, രാജ്യം വിടണം; വിവാദ പ്രസ്‌താവനയുമായി മന്ത്രി
ലഖ്‌നൗ: ഹിന്ദി ഭാഷാ ചർച്ചകൾക്കിടെ വിവാദ പ്രസ്‌താവനയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി സഞ്‌ജയ് നിഷാദ്. ഹിന്ദി ഭാഷ സംസാരിക്കാത്തവരെ വിദേശികളായി കണക്കാക്കുമെന്നും അവർ രാജ്യം വിടണമെന്നുമാണ് മന്ത്രിയുടെ പ്രസ്‌താവന. ഭാഷാ വിവാദവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളുടെ...
ആവശ്യമെങ്കിൽ വൈദ്യുതി വിലകൊടുത്ത് വാങ്ങണം; എംഎം മണി
തിരുവനന്തപുരം: സംസ്‌ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിൽ പ്രതികരണവുമായി മുൻ വൈദ്യുതി മന്ത്രി എംഎം മണി രംഗത്ത്. സംസ്‌ഥാനത്തെ വൈദ്യുതി നിയന്ത്രണം രാജ്യത്തെ മുഴുവൻ പ്രതിസന്ധിയുടെ ഭാഗമാണെന്ന് മനസിലാക്കണം. കൽക്കരി ക്ഷാമമാണ് നിലവിലെ പ്രശ്‌നത്തിന്റെ പ്രധാന...
ജി20; പുടിനെയും സെലൻസ്‌കിയെയും ക്ഷണിച്ച് ഇന്തോനേഷ്യ
ജക്കാർത: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിനെയും യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്‌കിയെയും ക്ഷണിച്ച് ആതിഥേയ രാഷ്‌ട്രമായ ഇന്തോനേഷ്യ. ഇന്തോനേഷ്യൻ പ്രസിഡണ്ട് ജോകോ വിഡോഡോ ആണ് ഇക്കാര്യം അറിയിച്ചത്. വരുന്ന...







































