നാലാം തരംഗ ഭീഷണി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് മോദി
ന്യൂഡെൽഹി: കോവിഡ് നാലാംതരംഗ ഭീഷണിയുടെ പശ്‌ചാത്തലത്തിൽ സംസ്‌ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെ ഉച്ചക്ക് 12 മണിക്ക് വീഡിയോ കോൺഫറൻസ് മുഖാന്തരമാണ് യോഗം. രാജ്യത്തെ കോവിഡ് സാഹചര്യം, ആരോഗ്യ സംവിധാനത്തിലെ...
എയിംസ് കോഴിക്കോട്; നടപടികൾ വേഗത്തിലാക്കി സർക്കാർ
തിരുവനന്തപുരം: കേരളത്തിൽ എയിംസ് സ്‌ഥാപിക്കാൻ തത്വത്തിൽ അനുമതി നൽകിയ സാഹചര്യത്തിൽ നടപടികൾ വേഗത്തിലാക്കി സംസ്‌ഥാന സർക്കാർ. ഭൂമി കൈമാറാൻ അനുമതി നൽകി പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് പുറത്തിറക്കി. കോഴിക്കോട് എയിംസിനായി കണ്ടെത്തിയ കിനാലൂരിലെ...
റഷ്യയിലെ നഴ്‌സറിയിൽ വെടിവെപ്പ്; അധ്യാപികയടക്കം മൂന്ന് മരണം
കീവ്: റഷ്യയിലെ നഴ്‌സറിയിലുണ്ടായ വെടിവെപ്പിൽ മൂന്ന് മരണം. റഷ്യയിലെ ഉല്യനോവ്‌സ്‌കിൽ നടന്ന വെടിവെപ്പിൽ രണ്ട് കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. മറ്റൊരു അധ്യാപികക്ക് പരിക്കേറ്റു. വെടിയുതിർത്ത ആൾ പിന്നീട് സ്വയം ജീവനൊടുക്കി. സ്‌ഥലം...
പുറത്താക്കിയാൽ കെവി തോമസിന് സിപിഐഎം അഭയം നൽകും; കോടിയേരി ബാലകൃഷ്‌ണൻ
തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് പുറത്താക്കിയാലും കെവി തോമസിന് സിപിഐഎം അഭയം നൽകുമെന്ന് പാർട്ടി സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കെവി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയാലും അദ്ദേഹം വഴിയാധാരമാകില്ലെന്നും, ഇടതുപക്ഷ പ്രസ്‌ഥാനത്തിൽ അഭയം...
ഇറച്ചിവെട്ട് യന്ത്രത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; സിനിമാ നിർമാതാവിന്റെ വീട്ടിലും പരിശോധന
കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ സംഭവത്തിൽ സിനിമാ നിർമാതാവിന്റെ വീട്ടിലും കസ്‌റ്റംസ് പരിശോധന. സിനിമാ നിർമാതാവ് സിറാജുദ്ദീന്റെ വീട്ടിലാണ് കസ്‌റ്റംസ് പ്രിവന്റീവ് സംഘം പരിശോധന നടത്തിയത്. തൃക്കാക്കര മുനിസിപ്പൽ വൈസ്...
കോൺഗ്രസിലേക്കില്ല; പാർട്ടിയുടെ ക്ഷണം നിരസിച്ച് പ്രശാന്ത് കിഷോർ
ന്യൂഡെൽഹി: കോൺഗ്രസിൽ ചേരാനുള്ള ക്ഷണം നിരസിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞൻ പ്രശാന്ത് കിഷോർ. തന്നേക്കാൾ കോൺഗ്രസിന് ആവശ്യം ഒത്തൊരുമയും കൂട്ടായ്‌മയുമാണെന്ന് പ്രശാന്ത് ട്വിറ്ററിൽ കുറിച്ചു. പൂർണ പ്രവർത്തന സ്വാതന്ത്ര്യം വേണമെന്ന ആവശ്യം കോൺഗ്രസ് നേതൃത്വം...
യുപിയിൽ ഉച്ചഭാഷിണികൾക്ക് നിയന്ത്രണം; ശബ്‌ദം താഴ്‌ത്തി 17,000 ആരാധനാലയങ്ങൾ
ലക്‌നൗ: ഉച്ചഭാഷിണികളുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ നടപടികൾ സ്വീകരിച്ച് ഉത്തർപ്രദേശിലെ ആരാധനാലയങ്ങൾ. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സംസ്‌ഥാനത്തെ 17,000 ആരാധനാലയങ്ങളാണ് ഉച്ചഭാഷിണികളുടെ ശബ്‌ദം കുറച്ചത്.
ഉച്ചഭാഷിണികളിലെ ശബ്‌ദം...
സഹായിക്കാനെന്ന വ്യാജേന എത്തി; കാഴ്‌ചപരിമിതിയുള്ള ആളുടെ പണവും ഫോണും കവർന്നു
കോഴിക്കോട്: കാഴ്‌ചപരിമിതിയുള്ള ആളിന്റെ 20000 രൂപയും ഫോണും കവർന്നു. കാസർഗോഡ് സ്വദേശി അബ്‌ദുൾ അസീസാണ് കവർച്ചക്ക് ഇരയായത്. റോഡ് മുറിച്ചുകടക്കാൻ സഹായിക്കാമെന്ന വ്യാജേന എത്തിയ ആളാണ് പണവും ഫോണും കവർന്നത്.
വർഷങ്ങളായി കോഴിക്കോട് നഗരത്തിൽ...








































