ദേശീയ സർക്കാർ രൂപീകരണം വിഫലം; ശ്രീലങ്കയിൽ രാഷ്‌ട്രീയ പ്രതിസന്ധിയും രൂക്ഷം
കൊളംബോ: സാമ്പത്തിക പ്രതിസന്ധി മൂലം ജനകീയ പ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയിൽ കടുത്ത രാഷ്‌ട്രീയ പ്രതിസന്ധിയും. ജനരോഷം തണുപ്പിക്കാൻ സർവകക്ഷി ദേശീയ സർക്കാരുണ്ടാക്കാനുള്ള ശ്രമം പാഴായി. സർക്കാരിൽ ചേരാൻ പ്രസിഡണ്ട് ഗോതബയ രാജപക്‌സെ ക്ഷണിച്ചെങ്കിലും...
കണ്ണൂരിനെ ചുവപ്പണിയിച്ച് സിപിഎം; പാർട്ടി കോൺഗ്രസ് ഇന്ന് കൊടിയേറും
കണ്ണൂർ: ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിന് സമ്പൂർണ സജ്‌ജമായി സിപിഎം. പാർട്ടി പിറന്ന കണ്ണൂരിന്റെ മണ്ണിൽ ആവേശ പ്രചാരണമാണ് സിപിഎം നടത്തിയിട്ടുള്ളത്. പാർട്ടി കോൺഗ്രസിന് ഇന്ന് കൊടിയേറുമ്പോൾ ജില്ലയാകെ ചുവപ്പിക്കുന്ന തിരക്കിലാണ് പ്രവർത്തകർ....
വിലക്കയറ്റം നിയന്ത്രിക്കാൻ പരിശോധന കർശനമാക്കും; മന്ത്രി ജിആർ അനിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ പരിശോധന സംവിധാനം ശക്‌തമാക്കാൻ എല്ലാ കളക്‌ടർമാർക്കും നിർദ്ദേശം നൽകിയതായി ഭക്ഷ്യമന്ത്രി ജിആർ അനിൽ. സംസ്‌ഥാനത്ത് ഹോട്ടൽ ഭക്ഷണത്തിന്റേയും മറ്റു അവശ്യ സാധനങ്ങളുടേയും വില വർധനവ് തടയുന്നതിന് കളക്‌ടർമാരുടെ...
ഇന്ധനവില വർധന; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
ഡെൽഹി: രാജ്യത്ത് പെട്രോൾ- ഡീസൽ വില കുത്തനെ കൂടുന്നതിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രണ്ടാഴ്‌ചക്കിടെ മാത്രം 12ആമത്തെ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് പറഞ്ഞ രാഹുൽ വില വർധനവിൽ 'പ്രധാനമന്ത്രി...
റാന്നിയിൽ തീകൊളുത്തി അമ്മയും മകളും മരിച്ചു
പത്തനംതിട്ട: റാന്നിയിൽ തീകൊളുത്തി അമ്മയും മകളും മരിച്ചു. ഐത്തല സ്വദേശി റിൻസ, മകൾ ഒന്നര വയസുകാരിയായ മകൾ അൽഹാന എന്നിവരാണ് മരിച്ചത്. മരണകാരണം വ്യക്‌തമല്ല.
റിൻസയും മകളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇന്ന് ഉച്ചക്ക്...
സഹോദരനെ ജീവനോടെ കുഴിച്ചുമൂടിയ സംഭവം; അമ്മയും അറസ്‌റ്റിൽ
തൃശൂർ: ചേർപ്പിൽ ജ്യേഷ്‌ഠനെ അനിയൻ ജീവനോടെ കുഴിച്ചുമൂടിയ സംഭവത്തിൽ അമ്മയും അറസ്‌റ്റിൽ. കൊല്ലപ്പെട്ട ബാബുവിന്റെയും സഹോദരനുമായ സാബുവിന്റെയും മാതാവ് പത്‌മാവതിയാണ് അറസ്‌റ്റിലായത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം മൂന്നായി. സാബുവിന്റെ സുഹൃത്ത് സനലിനെ...
ഭൂമി തർക്കം; പഞ്ചാബിൽ കൂട്ടക്കൊല
ഡെൽഹി: ഭൂമി തർക്കത്തെ തുടർന്ന് പഞ്ചാബിൽ കൂട്ടക്കൊല. നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തി. ഗുരുദാസ്‌പൂരിലെ ഫുൽദാ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കൊല്ലപ്പെട്ടവരിൽ ഫുൾഡ ഗ്രാമത്തിലെ കോൺഗ്രസ് സർപഞ്ചിന്റെ ഭർത്താവും ഉൾപ്പെടും.
ദസുയയിലെ...
മുട്ടിൽ മരംമുറി കേസ്; ആരോപണ വിധേയനായ എൻടി സാജന്റെ നിയമനത്തിന് സ്‌റ്റേ
ന്യൂഡെൽഹി: മുട്ടിൽ മരംമുറി കേസില്‍ ആരോപണ വിധേയനായ ഡെപ്യൂട്ടി കൺസർവേറ്റർ എന്‍ടി സാജന് ചീഫ് കൺസർവേറ്ററുടെ അധികാരം നൽകിയ സർക്കാർ നടപടിക്ക് സ്‌റ്റേ. കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് ഉത്തരവ് സ്‌റ്റേ ചെയ്‌തത്. ദക്ഷിണമേഖലാ...








































