മീ ടു ആരോപണം; പരാതിക്കാർക്ക് പോലീസ് സംരക്ഷണം ഉറപ്പ് നൽകി കമ്മീഷണർ
കൊച്ചി: ഇടപ്പള്ളിയിലെ പ്രശസ്‌ത ടാറ്റൂ ആർട്ടിസ്‌റ്റിനെതിരെ മീ ടു ആരോപണം ഉന്നയിച്ച യുവതികൾ പരാതി നൽകുന്നില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. പരാതി നല്‍കുന്നവരുടെ വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കും. യുവതികള്‍...
രഞ്‌ജിത്ത് വധക്കേസ്; പ്രതികൾക്ക് വ്യാജ സിം കാർഡ് നൽകിയ വാർഡ് മെമ്പർ കസ്‌റ്റഡിയിൽ
ആലപ്പുഴ: ആർഎസ്എസ് നേതാവായ രഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് വ്യാജ സിം കാർഡ് നൽകിയ സംഭവത്തിൽ വാർഡ് മെമ്പർ പോലീസ് കസ്‌റ്റഡിയിൽ. പുന്നപ്ര തെക്കുപഞ്ചായത്തിലെ 12ആം വാർഡ് മെമ്പർ സുൽഫിക്കറിനെയാണ് പോലീസ് കസ്‌റ്റഡിയിൽ...
ചാവേറാക്രമണം; പാകിസ്‌ഥാനിലെ പള്ളിയിൽ 30 മരണം
ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ പെഷവാറിൽ സ്‍ഫോടനം നടന്നതായി റിപ്പോർട്. ഖുയ്‌സ ഖവാനി ബസാറിലെ മുസ്‌ലിം പള്ളിയിലാണ് സ്‍ഫോടനം നടന്നത്. ഇതേ തുടർന്ന് 30 പേർ മരിക്കുകയും 50ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്....
തുടർച്ചയായ രണ്ടാം ദിവസവും കെ റെയിൽ കല്ലിടലിനെതിരെ ആലുവയിൽ പ്രതിഷേധം
കൊച്ചി: കെ റെയിൽ കല്ലിടലിനെതിരെ തുടർച്ചയായ രണ്ടാം ദിവസവും ആലുവ കളമശ്ശേരിയിൽ നാട്ടുകാരുടെ പ്രതിഷേധം. കെ റെയിലിനെതിരെ പ്രതിഷേധിച്ചവരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. തുടർന്ന് പോലീസ് സംരക്ഷണത്തിൽ അടയാളക്കല്ലുകൾ സ്‌ഥാപിച്ചു. നിലവിൽ...
റോഡുകൾ ഇനി കുത്തിപ്പൊളിക്കില്ല; പ്രവൃത്തി കലണ്ടർ തയ്യാറാക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: റോഡുകൾ ഇനി കുത്തിപ്പൊളിക്കില്ലെന്ന് ഉറപ്പ് നൽകി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് കുത്തിപ്പൊളിക്കുന്നത് തടയാൻ പ്രവൃത്തി കലണ്ടർ തയ്യാറാക്കുന്നെന്നും മന്ത്രി പറഞ്ഞു. ടാറിങ്ങിന് പിന്നാലെ പൈപ്പിടാന്‍ റോഡ് കുത്തിപ്പൊളിക്കുന്നത് നമ്മുടെ...
ആണവനിലയം ആക്രമിച്ച് റഷ്യ; യൂറോപ്പിന് ഭീഷണിയെന്ന് ബ്രിട്ടൺ
കീവ്: യുക്രൈൻ അധിനിവേശത്തിന്റെ ഒൻപതാം നാൾ ആണവനിലയം ആക്രമിച്ച് റഷ്യ. തെക്കുകിഴക്കൻ മേഖലയിലെ സപോർഷ്യ ആണവകേന്ദ്രത്തിന് നേരെയാണ് ഷെല്ലാക്രമണം ഉണ്ടായത്. ഷെല്ലുകൾ വീണ് ആണവകേന്ദ്രത്തിന്റെ വളപ്പിനുള്ളിൽ തീപിടുത്തമുണ്ടായി. റിയാക്‌ടറുകളുടെ സുരക്ഷാപരിധിക്ക് പുറത്താണ് ഷെല്ലുകൾ...
വാളയാർ കേസ്; പെൺകുട്ടികളുടെ അമ്മയുടെ ആത്‌മകഥ പ്രകാശനം ചെയ്‌തു
പാലക്കാട്: വാളയാർ കേസിലെ പെൺകുട്ടികളുടെ അമ്മയുടെ ആത്‌മകഥ പ്രകാശനം ചെയ്‌തു. ഇളയ പെൺകുട്ടിയുടെ അഞ്ചാം ചരമവാർഷിക ദിനത്തിലാണ് പുസ്‌തകത്തിന്റെ പ്രകാശനം നടന്നത്. ' ഞാൻ വാളയാർ അമ്മ, പേര് ഭാഗ്യവതി' എന്ന പേരിലാണ്...
മാറ്റമില്ലാതെ കോടിയേരി; മൂന്നാം വട്ടവും പാർട്ടിയുടെ അമരത്ത്
തിരുവനന്തപുരം: നയമികവ് കൊണ്ട് എതിരാളികളുടെ പോലും പ്രീതി പിടിച്ചുപറ്റിയ കോടിയേരി ബാലകൃഷ്‌ണൻ മൂന്നാം വട്ടവും കമ്യൂണിസ്‌റ്റ് പാർട്ടിയുടെ അമരക്കാരൻ. ആലപ്പുഴ സമ്മേളനത്തിൽ സംസ്‌ഥാന നേതൃത്വത്തിന്റെ ചുക്കാൻ പിടിക്കാൻ നിയോഗിക്കപ്പെട്ട കോടിയേരി തൃശൂരും കടന്നാണ്...







































