ഹരിദാസിന്റെ മൃതദേഹം സിപിഐഎം നേതാക്കൾ ഏറ്റുവാങ്ങി; സംസ്‌കാരം വൈകീട്ട്
കണ്ണൂർ: തലശ്ശേരി ന്യൂമാഹിക്ക് അടുത്ത് പുന്നോലിൽ കൊല്ലപ്പെട്ട ഹരിദാസിന്റെ മൃതദേഹം പോസ്‌റ്റുമോർട്ടത്തിനു ശേഷം സിപിഐഎം നേതാക്കൾ ഏറ്റുവാങ്ങി. മൃതദേഹം വിലപായാത്രയായി തലശ്ശേരി ഏരിയ കമ്മറ്റി ഓഫിസിലേക്ക് കൊണ്ടുപോവുകയാണ്. ഇവിടെ മൃതദേഹം പൊതുദർശനത്തിനു വെക്കും.
വിലാപയാത്രക്കിടെ...
തൃക്കാക്കരയില്‍ രണ്ടര വയസുകാരിക്ക് ക്രൂരമര്‍ദ്ദനം
കൊച്ചി: എറണാകുളം തൃക്കാക്കരയില്‍ രണ്ടര വയസുകാരിക്ക് ക്രൂരമര്‍ദ്ദനം. രണ്ടാനച്ഛനാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയെ പരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെയാണ് കേസിനാസ്‌പദമായ സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. പരിക്കേറ്റ...
സംസ്‌ഥാനത്ത് നിലവിൽ ഷിഗല്ല സ്‌ഥിരീകരിച്ചിട്ടില്ല; ആരോഗ്യവകുപ്പ് മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് നിലവിൽ ഷിഗല്ല രോഗം സ്‌ഥിരീകരിച്ചിട്ടില്ലെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. എന്നാൽ രോഗം വരാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം മലപ്പുറം പുത്തനത്താണിയിൽ ഏഴുവയസുകാരൻ കോഴിക്കോട്...
തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നാളെ
ചെന്നൈ: തമിഴ്‌നാട്ടിൽ അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ചൊവ്വാഴ്‌ച നടക്കും. 640ലധികം നഗര തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക് 12,500ലധികം വാർഡ് അംഗങ്ങളെ തിരഞ്ഞെടുക്കാൻ ശനിയാഴ്‌ചയാണ് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടന്നത്.
സംസ്‌ഥാനത്തെ 21 കോർപ്പറേഷനുകൾ,...
സാക്ഷിയെ സ്വാധീനിക്കാൻ ശ്രമം; ദിലീപിന്റെ അഭിഭാഷകന് ക്രൈം ബ്രാഞ്ച് നോട്ടീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടനും പ്രതിയുമായ ദിലീപിന്റെ അഭിഭാഷകൻ അഡ്വ. ബി രാമൻ പിള്ളക്ക് ക്രൈം ബ്രാഞ്ചിന്റെ നോട്ടീസ്. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന...
ഹരിദാസ് വധം; ഏഴ് പേർ കസ്‌റ്റഡിയിൽ
കണ്ണൂർ: തലശ്ശേരി ന്യൂമാഹിക്ക് അടുത്ത് പുന്നോലിൽ സിപിഎം പ്രവർത്തകൻ ഹരിദാസനെ വെട്ടിക്കൊന്ന കേസിൽ ഏഴ് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഹരിദാസനുമായി പുന്നോൽ ക്ഷേത്രത്തിൽ വച്ച് സംഘർഷമുണ്ടാക്കിയ സംഘത്തിൽ ഉള്ളവരെയാണ് കസ്‌റ്റഡിയിലെടുത്തത്.
ഭീഷണി പ്രസംഗം...
കർണാടകയിൽ ബജ്‌രംഗ്‌ദൾ പ്രവർത്തകൻ കൊല്ലപ്പെട്ടു; പ്രതികൾക്കായി തിരച്ചിൽ
ബെംഗളൂരു: കര്‍ണാടകയിലെ ശിവമോഗയില്‍ ബജ്‌രംഗ്‌ദൾ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. ശിവമോഗ സ്വദേശിയായ ഹര്‍ഷ(26)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്‌ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. നാലുപേരടങ്ങുന്ന സംഘമാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നും ഇവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടന്‍...
ആന്ധ്രാപ്രദേശ് ഐടി വകുപ്പ് മന്ത്രി ഗൗതം റെഡ്ഡി അന്തരിച്ചു
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മന്ത്രി എം ഗൗതം റെഡ്ഡി (50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ദുബായ് സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തി വീട്ടില്‍ വിശ്രമിക്കുകയായിരുന്നു ഇദ്ദേഹം. വീട്ടില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഹൈദരാബാദ് അപ്പോളോ ആശുപത്രിയിൽ...








































