ഞങ്ങൾക്ക് ഇന്ന് ദുർദിനം തന്നെയാണ്, സന്തോഷിക്കുന്നവർ സന്തോഷിക്കട്ടെ; വിടി ബൽറാം

By Desk Reporter, Malabar News
VT Balram's reply to Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച പരിഹാസത്തിന് മറുപടിയുമായി വിടി ബൽറാം. തങ്ങൾക്കിന്ന് ദുർദിനം തന്നെയാണെന്നും കോൺഗ്രസിന്റെ തോൽവിയിൽ സന്തോഷിക്കുന്നവർ സന്തോഷിക്കട്ടെ എന്നും ബൽറാം ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു.

”ശരിയാണ് സർ, ഞങ്ങൾക്കൊക്കെ ഇന്ന് ദുർദിനം തന്നെയാണ്. ഞങ്ങൾക്കതിന്റെ ദുഃഖവുമുണ്ട്. ഇന്നത്തെ ദിവസം സന്തോഷം തോന്നുന്നവർ സന്തോഷിച്ചാട്ടെ, ആഘോഷിക്കാൻ തോന്നുന്നവർ ആഘോഷിച്ചാട്ടെ,”- വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

VT Balram's reply to Pinarayi Vijayan

വലിയ അഴീക്കൽ പാലത്തിന്റെ ഉൽഘാടന ചടങ്ങിൽ രമേശ് ചെന്നിത്തലയെ വേദിയിൽ ഇരുത്തി ആയിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. നിങ്ങൾക്കിന്ന് ദുർദിനമാണല്ലോയെന്നാണ് പിണറായി പൊതുവേദിയില്‍ പരിഹസിച്ചത്. പാലം തുറന്ന ഈ ദിനം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമെന്ന് സ്വാഗത പ്രസംഗത്തിൽ ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് പരിഹാസരൂപേണ ഉള്ള മറുപടിയായാണ് മുഖ്യമന്ത്രി പരാമർശം നടത്തിയത്.


Most Read:  ചിമ്പുവിന്റെ മാനനഷ്‌ട കേസ്; നിര്‍മാതാക്കളുടെ സംഘടനയ്‌ക്ക് പിഴ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE