സഹതാപം വേണ്ട; അനധികൃതമായി കൂർമ്പാച്ചി മലയിൽ കയറുന്നവർക്ക് എതിരെ കർശന നടപടി
തിരുവനന്തപുരം: പാലക്കാട് ചെറാട് കൂര്‍മ്പാച്ചി മലയില്‍ അധികൃതമായി കയറിയവര്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. ബാബുവിന് ലഭിച്ച ആനുകൂല്യം മുതലെടുക്കുകയാണ് ചിലര്‍, എന്നാല്‍ ആരോടും സഹതാപം കാണിക്കേണ്ടതില്ലെന്ന് എകെ ശശീന്ദ്രന്‍...
കോവിഡ് ഇന്ത്യ; 34,113 രോഗബാധ, കേരളത്തിൽ 11,136 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,113 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.19 ശതമാനമാണ്.
91,930 പേർ 24 മണിക്കൂറിനിടെ രോഗമുക്‌തി...
ഐഎസ്എല്ലിൽ ഇന്ന് ബ്ളാസ്‌റ്റേഴ്‌സ്- ഈസ്‌റ്റ് ബംഗാള്‍ പോരാട്ടം
വാസ്‌കോ: ഐഎസ്എല്ലില്‍ വിജയപാതയിൽ തിരിച്ചെത്താൻ കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങും. ഈസ്‌റ്റ് ബംഗാള്‍ ആണ് കേരളത്തിന്റെ എതിരാളികൾ. വാസ്‌കോയിലെ തിലക് മൈതാൻ സ്‌റ്റേഡിയത്തിൽ വെച്ചാണ് മൽസരം നടക്കുക.
കഴിഞ്ഞ മൽസരത്തില്‍ ജംഷഡ്പൂരിനോട് തോല്‍വി വഴങ്ങിയ...
ദുരൂഹതകൾ ബാക്കി; പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് മൂന്ന് വയസ്
ശ്രീനഗർ: രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് മൂന്നാണ്ട്. 2019 ഫെബ്രുവരി 14ന് നടന്ന ആക്രമണത്തിൽ 40 ജവാൻമാരാണ് വീരമൃത്യു വരിച്ചത്. ജമ്മു കശ്‌മീരിലെ അവന്തിപോരയിൽ സുരക്ഷാ ഉദ്യോഗസ്‌ഥരുടെ വാഹന വ്യൂഹത്തിലേക്ക് സ്‍ഫോടക...
‘ഇസ്രോയുടെ അടുത്ത ബഹിരാകാശ ദൗത്യം ഉടൻ’; എസ് സോമനാഥ്
ഹൈദരാബാദ്: ഇസ്രോയുടെ അടുത്ത ബഹിരാകാശ ദൗത്യം ഉടനെന്ന് ചെയർമാൻ എസ് സോമനാഥ്. ഇന്ന് നടന്ന പിഎസ്എൽവി സി-52 വിക്ഷേപണ ദൗത്യത്തിന് വേണ്ടി പ്രവർത്തിച്ചവരെ ചെയർമാൻ അഭിനന്ദിച്ചു. ചെയർമാനായി എസ് സോമനാഥ് സ്‌ഥാനമേറ്റതിന് ശേഷമുള്ള...
മോദി വീണ്ടും പഞ്ചാബിലേക്ക്; കരിങ്കൊടി കാണിക്കുമെന്ന് കർഷക സംഘടനകൾ
അമൃത്‌സർ: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും. ഇന്ന് ജലന്ധറിലും ഫെബ്രുവരി 16ന് പത്താൻകോട്ടിലും ഫെബ്രുവരി 17ന് അബോഹറിലുമാണ് പ്രധാനമന്ത്രി എത്തുന്നത്. മോദിക്കെതിരെ പ്രതിഷേധം നടത്താനാണ് കർഷക...
അശ്‌ളീല വീഡിയോ പ്രചരിപ്പിച്ചെന്ന പരാതി; യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് എതിരെ കേസ്
തൃശൂർ: വനിതാ നേതാവിന്റെ മോര്‍ഫ് ചെയ്‌ത അശ്‌ളീല വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ കേസ്. മതിലകം പോലീസ് ആണ് ഇവർക്കെതിരെ കേസെടുത്തത്.
യൂത്ത് കോൺഗ്രസ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി...
ഗോവയും ഉത്തരാഖണ്ഡും ഇന്ന് പോളിംഗ് ബൂത്തിലേക്ക്
ന്യൂഡെൽഹി: ഗോവയിലും ഉത്തരാഖണ്ഡിലും ഇന്ന് വോട്ടെടുപ്പ്. ഗോവയിൽ 40 നിയോജക മണ്ഡലങ്ങളിലും ഒന്നിച്ചാണ് പോളിംഗ് നടക്കുന്നത്. 301 സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് വോട്ടെടുപ്പ് ദിവസം ഏർപ്പെടുത്തിയിട്ടുള്ളത്.
അഭിപ്രായ സർവേകൾ ബിജെപിക്ക്...








































