സംപ്രേഷണ വിലക്ക് നീക്കണം; മീഡിയ വൺ നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും
കൊച്ചി: സംപ്രേഷണം തടഞ്ഞ കേന്ദ്ര നടപടി ശരിവെച്ച സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ മീഡിയ വൺ ചാനൽ നൽകിയ അപ്പീൽ ഇന്ന് ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ്...
‘കാൽകഴുകിച്ചൂട്ട്’ ചാതുർ വർണ്യത്തെ ആനയിക്കുന്ന ചടങ്ങ്; ഉപേക്ഷിക്കണമെന്ന് മന്ത്രി ആർ ബിന്ദു
കൊച്ചി: കാറളം വെള്ളാനി ഞാലിക്കുളം ക്ഷേത്രത്തിലെ പുനരുദ്ധാരണ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്ന ‘കാൽകഴുകിച്ചൂട്ട്’ ചടങ്ങ് ചാതുർവർണ്യത്തെ വീണ്ടും കാൽകഴുകി ആനയിക്കലാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു. അപലപനീയവും പ്രതിഷേധാർഹവുമാണിത്.
മറക്കുട തല്ലിപ്പൊളിക്കുകയും ഘോഷ വലിച്ചെറിയുകയും ചെയ്‌ത്...
ഹിജാബ് വിവാദം: രാജ്യവും ഭരണഘടനയും ഉണ്ടാക്കിയത് ആർഎസ്എസ് അല്ല; കെ സുധാകരൻ
തിരുവനന്തപുരം: ഇന്ത്യയെ പാകിസ്‌ഥാനെ പോലൊരു മതരാഷ്‌ട്രമാക്കി അധഃപതിപ്പിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കര്‍ണാടകയിലെ ' ഹിജാബ് ' വിഷയത്തിലെ സംഘര്‍ഷം രാജ്യത്തിനൊന്നടങ്കം അപമാനമാണ്. വസ്‌ത്രധാരണത്തില്‍ ആശയക്കുഴപ്പമുണ്ടാക്കി മതവിദ്വേഷം പടര്‍ത്താന്‍...
വിദ്യാകിരണം മിഷൻ; 53 സ്‌കൂളുകളുടെ ഉൽഘാടനം നാളെ
തിരുവനന്തപുരം: സംസ്‌ഥാനത്ത് 'വിദ്യാകിരണം മിഷന്റെ' ഭാഗമായി നിര്‍മിച്ച 53 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉൽഘാടനം വ്യാഴാഴ്‌ച നടക്കും. ഇതോടെ സംസ്‌ഥാനത്തെ കൂടുതല്‍ വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാവും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞത്തിന്റെ തുടര്‍ച്ചയായാണ് വിദ്യാകിരണം മിഷന്‍...
ലോകായുക്‌ത ഭേദഗതിക്ക് എതിരെ ഹൈക്കോടതിയിൽ ഹരജി
കൊച്ചി: ലോകായുക്‌ത ഭേദഗതി ഓർഡിനൻസിനെതിരെ ഹൈക്കോടതിയിൽ ഹരജി. പൊതു പ്രവർത്തകനായ ആർഎസ് ശശികുമാർ ആണ് ഹരജി നൽകിയത്. രാഷ്‌ട്രപതിയുടെ അനുമതി ഇല്ലാതെ ഭേദഗതി ഓർഡിനൻസ് കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹരജിയിൽ പറയുന്നു. ഈ...
ആരുടെയും അച്ഛനോ മുത്തച്ഛനോ എതിരെ സംസാരിച്ചിട്ടില്ല; നെഹ്‌റുവിന് എതിരായ പരാമർശത്തിൽ മോദി
ന്യൂഡെൽഹി: പാർലമെന്റിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പേര് പരാമർശിച്ചതിൽ പ്രതിപക്ഷ വിമർശനം ഉയരുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ ആരുടേയും പിതാവിനോ മുത്തച്ഛനോ എതിരെയല്ല, ഒരു മുൻ പ്രധാനമന്ത്രിക്ക്...
അനധികൃത മണൽ ഖനനക്കേസ്; ബിഷപ്പിന്റെ ജാമ്യാപേക്ഷ തള്ളി
തിരുനെൽവേലി: അനധികൃത മണൽ ഖനനക്കേസിൽ മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവൽ മാർ ഐറേനിയസ് ഉള്‍പ്പടെ ആറ് പ്രതികളുടെ ജാമ്യാപേക്ഷ തിരുനെൽവേലി മജിസ്ട്രേറ്റ് കോടതി തള്ളി. കഴിഞ്ഞ ദിവസമാണ് കേസിൽ അറസ്‌റ്റ്...
പുതിയ നൂറുദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ പുതിയ നൂറുദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ നൂറുദിന പരിപാടിയിലൂടെ 1557 പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മെയ് 20ന് സർക്കാർ ഒരു വർഷം പൂർത്തീകരിക്കുന്ന...








































