അബുദാബിക്ക് നേരേ വീണ്ടും ഹൂതി ആക്രമണം
അബുദാബി: വീണ്ടും അബുദാബിക്ക് നേരേ ഹൂതി ആക്രമണം. ഹൂതി വിമതർ അയച്ച ബാലിസ്‌റ്റിക് മിസൈൽ തടുത്തു നശിപ്പിച്ചതായി യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചു.
ഇത് മൂന്നാം തവണയാണ് ഹൂതികൾ യുഎഇക്ക് നേരെ മിസൈൽ ആക്രമണം നടത്തുന്നത്.
അതേസമയം...
സംസ്‌ഥാനത്ത് പിടിച്ചു കെട്ടാനാകാത്തവിധം പോക്‌സോ കേസുകൾ വർധിക്കുന്നു
തിരുവനന്തപുരം: കുട്ടികളുടെ മേലുള്ള അതിക്രമങ്ങൾ തടയാൻ രൂപം നൽകിയ പോക്‌സോ നിയമം അനുസരിച്ചുള്ള കേസുകൾ പിടിച്ചു കെട്ടാനാകാത്ത വിധം വർധിക്കുകയാണ്. വ്യാജ പോക്‌സോ കേസുകളുടെ എണ്ണം കൂടുന്നതാണ് ഈ വർധനക്ക് കാരണമാകുന്നതെന്ന് നിയമവൃത്തങ്ങൾ...
ബ്ളാസ്‌റ്റേഴ്‌സിന്റെ വിജയകുതിപ്പിന് തടയിട്ട് ബെംഗളൂരു എഫ്‌സി
തിലക് മൈതാൻ: ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ 10 മൽസരങ്ങളിൽ തോൽവിയറിയാതിരുന്ന ബ്ളാസ്‌റ്റേഴ്‌സിന്റെ കുതിപ്പ് അവസാനിപ്പിച്ച് ബെംഗളൂരു എഫ്‌സി. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ളാസ്‌റ്റേഴ്‌സിനെ ബെംഗളൂരു പരാജയപ്പെടുത്തിയത്. റോഷൻ സിങ് നയോറമാണ് ബെംഗളൂരുവിനായി...
ചരിത്രം കുറിച്ച് നദാൽ; ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിൽ കിരീടനേട്ടം
മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം ചൂടി സ്‌പാനിഷ് താരം റാഫേൽ നദാൽ. ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്‌വദേവിനെ തോൽപ്പിച്ചാണ് റാഫേല്‍ നദാൽ ചരിത്ര നേട്ടം കൈവരിച്ചത്. ഇതോടെ ഏറ്റവും കൂടുതല്‍...
പ്രതി ചാടിപ്പോയതിൽ പോലീസുകാർക്ക് വീഴ്‌ച; അന്വേഷണ റിപ്പോർട് സമർപ്പിച്ചു
കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ചേവായൂർ പോലീസ് സ്‌റ്റേഷനിൽ നിന്ന് ചാടിപ്പോയതിൽ രണ്ട് പോലീസുകാർക്ക് വീഴ്‌ച സംഭവിച്ചതായി കണ്ടെത്തൽ. ഇതുമായി...
ബോംബ് നിർമാണം ആർഎസ്എസ് നേതൃത്വത്തിന്റെ അറിവോടെ; എംവി ജയരാജൻ
കണ്ണൂർ: ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ സ്‌ഫോടനം നടന്ന സംഭവത്തിൽ രൂക്ഷ വിമർശനവുമായി കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ബോംബ് നിർമാണം ആർഎസ്എസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ജയരാജൻ ആരോപിച്ചു. കേരളത്തിൽ കലാപം ഉണ്ടാക്കാനാണ്...
കോവിഡ് നിയന്ത്രണ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് 384 കേസുകള്‍
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 384 പേര്‍ക്കെതിരെ കേസെടുത്തു. 195 പേരാണ് ഇന്ന് അറസ്‌റ്റിലായത്. 110 വാഹനങ്ങൾ പിടിച്ചെടുത്തപ്പോൾ മാസ്‌ക് ധരിക്കാത്ത 4384 സംഭവങ്ങളും റിപ്പോർട് ചെയ്യപ്പെട്ടു.
ജില്ല തിരിച്ചുള്ള കണക്ക്...
കോവിഡ്; പ്രഥമ കേരള ഒളിമ്പിക്‌സ് മാറ്റി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് പ്രഥമ കേരള ഒളിമ്പിക്‌സ് മാറ്റിവെച്ചു. ഫെബ്രുവരി 15 മുതൽ 24 വരെ നടത്താൻ തീരുമാനിച്ചിരുന്ന ഒളിമ്പിക്‌സാണ് മാറ്റിയത്.
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്‌ഥാന ഒളിമ്പിക്‌സ് നടക്കുന്നത്. മാറ്റിവെച്ച മൽസരം...








































