Fri, Aug 28, 2026
35 C
Dubai

ലോകായുക്‌ത ഓർഡിനൻസ്; ഗവർണറുടെ നിലപാട് നിർണായകം

തിരുവനന്തപുരം: ലോകായുക്‌തയുടെ അധികാരം മറികടക്കാനുള്ള നിയമഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതിന് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ ഗവർണറുടെ നിലപാട് നിർണായകം. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെക്കുന്നതോടെ ലോകായുക്‌തയുടെ ശക്‌തമായ അധികാരം സര്‍ക്കാരിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ഇത്...

പോക്‌സോ കേസുകളിൽ വർധന; സംസ്‌ഥാനത്ത് കൂടുതൽ കേസുകൾ മലപ്പുറത്ത്

തിരുവനന്തപുരം: സംസ്‌ഥാനത്ത് പോക്‌സോ കേസുകളിൽ ക്രമാതീതമായ വർധന ഉണ്ടാകുന്നതായി റിപ്പോർട്. കഴിഞ്ഞ 6 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോഴാണ് സംസ്‌ഥാനത്ത് കുട്ടികൾക്ക് എതിരെയുള്ള അക്രമങ്ങൾ ഇരട്ടിയായി വർധിച്ചത് വ്യക്‌തമാകുന്നത്. അതിൽ തന്നെ ഏറ്റവും കൂടുതൽ...

ലോക്കോ പൈലറ്റുമാരുടെ കുറവ്; സംസ്‌ഥാനത്തെ ട്രെയിൻ ഗതാഗതം പ്രതിസന്ധിയിൽ

തിരുവനന്തപുരം: ലോക്കോ പൈലറ്റുമാരുടെ ക്ഷാമം സംസ്‌ഥാനത്തെ ട്രെയിൻ ഗതാഗതത്തെ രൂക്ഷമായി ബാധിക്കുന്നു. കോവിഡ് വ്യാപനത്തിന്റെ പേരിൽ സംസ്‌ഥാനത്ത് പാസഞ്ചർ ട്രെയിനുകളിൽ പലതും നിർത്തിയത് ലോക്കോ പൈലറ്റുമാരുടെ ക്ഷാമത്തെ തുടർന്നാണെന്ന് വെളിപ്പെടുത്തൽ. ലോക്കോ പൈലറ്റുമാരാണ്...

‘ഷീറോ’; മുൻ ഹരിത നേതാക്കളുടെ പുതിയ സംഘടന നിലവിൽ

കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ പോഷക സംഘടനയായ ഹരിതയിൽ നിന്ന് പുറത്താക്കപ്പെട്ടവരുടെ നേതൃത്വത്തിൽ പുതിയ സന്നദ്ധ സംഘടന നിലവിൽ വന്നു. 'ഷീറോ' (SHERO) എന്ന പേരിലുള്ള സന്നദ്ധ സംഘടനയിലെ ഏഴംഗ ഭരണസമിതിയിൽ അഞ്ച് പേരും...

3000ത്തിലേറെ പോലീസുകാർ കോവിഡിന്റെ പിടിയിൽ; പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം: കേരള പോലീസിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത് പ്രതിസന്ധി ഇരട്ടിയാക്കുന്നു. 3000ത്തിലേറെ പേരാണ് നിലവിൽ രോഗബാധിതരായിരിക്കുന്നത്. റിപ്പബ്‌ളിക് ദിന പരേഡിൽ പങ്കെടുക്കാനായി കോവിഡ് പരിശോധനക്ക് വിധേയരാവർക്കും രോഗം സ്‌ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം...

73ആം റിപ്പബ്ളിക് ദിനം; സംസ്‌ഥാനത്ത് ആഘോഷം കർശന നിയന്ത്രണങ്ങളോടെ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് കർശന നിയന്ത്രണങ്ങളോടെ റിപ്പബ്ളിക് ദിനാഘോഷം നടക്കും. കോവിഡ് വ്യാപനം ഉയർന്ന് തുടരുന്ന സാഹചര്യത്തിലാണ് ആഘോഷങ്ങൾ കർശന നിയന്ത്രണങ്ങളോടെ നടത്താൻ തീരുമാനിച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സംസ്‌ഥാനതല ചടങ്ങില്‍...

റിപ്പബ്‌ളിക് ദിനാഘോഷ നിറവിൽ രാജ്യം; വിശിഷ്‌ടാതിഥിയില്ല, കനത്ത ജാഗ്രത

ന്യൂഡെൽഹി: കോവിഡ് മൂന്നാംതരംഗം പിടിമുറുക്കുമ്പോഴും ജാഗ്രത കൈവെടിയാതെ രാജ്യം റിപ്പബ്‌ളിക് ദിനാഘോഷങ്ങളിലേക്ക്. സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികത്തിന്റെ ഭാഗമായ അമൃത് മഹോൽസവത്തിനിടെയാണ് 73ആം റിപ്പബ്‌ളിക് ദിനം എത്തുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. രാവിലെ പത്ത് മണിക്ക് ദേശീയ...

അട്ടപ്പാടി മധുക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കും

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കും. കേസിൽ കൂടുതൽ തെളിവുകൾ...
- Advertisement -