രാത്രി കർഫ്യൂ ഇന്ന് കൂടി; നിയന്ത്രണം തുടരാൻ സാധ്യത കുറവ്
തിരുവനന്തപുരം: ഒമൈക്രോൺ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്‌ഥാനത്ത് ഏർപ്പെടുത്തിയ രാത്രി കർഫ്യൂ ഇന്ന് കൂടി തുടരും. രാത്രി 10 മണി മുതൽ പുലർച്ചെ 5 മണി വരെയാണ് നിയന്ത്രണം...
മദ്യം ഒഴുക്കി കളയിച്ച സംഭവം; 3 പോലീസുകാർക്ക് എതിരെ വകുപ്പ് തല അന്വേഷണം
തിരുവനന്തപുരം: പുതുവർഷ തലേന്ന് കോവളത്ത് ഡച്ച് പൗരനെ കൊണ്ട് റോഡിൽ മദ്യം ഒഴുക്കി കളയിച്ച സംഭവത്തിൽ 3 പോലീസുകാർക്ക് എതിരെ വകുപ്പ് തല അന്വേഷണം. കോവളം പോലീസ് സ്‌റ്റേഷനിലെ പ്രിൻസിപ്പൽ എസ്‌ഐ അനീഷ്,...
കുട്ടികൾക്ക് നാളെ മുതൽ വാക്‌സിൻ; രജിസ്‌ട്രേഷൻ ആരംഭിച്ചു
തിരുവനന്തപുരം: കുട്ടികളിലെ കോവിഡ് വാക്‌സിനേഷന് നാളെ തുടക്കം കുറിക്കും. വാക്‌സിൻ സ്വീകരിക്കേണ്ടവർക്ക് ഇന്നലെ മുതൽ രജിസ്‌ട്രേഷൻ ആരംഭിച്ചു. 15-18 വരെ പ്രായമുള്ള കുട്ടികൾക്കാണ് വാക്‌സിൻ വിതരണം ചെയ്യാൻ ഒരുങ്ങുന്നത്. പ്രത്യേക വാക്‌സിനേഷൻ കേന്ദ്രങ്ങൾ...
രഞ്‌ജിത്ത് വധം; രണ്ടുപേർ കൂടി അറസ്‌റ്റിൽ
കൊച്ചി: ആർഎസ്എസ് നേതാവായ രഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെകൂടി പിടികൂടി പോലീസ്. പ്രതികളെ സഹായിച്ച പുന്നപ്ര സ്വദേശി മുഹമ്മദ് ബാദുഷ, ഗൂഢാലോചനയിൽ പങ്കെടുത്ത ആലപ്പുഴ സ്വദേശി സെയ്‌ഫുദ്ദീൻ എന്നിവരാണ് പിടിയിലായത്.
പ്രതികൾക്ക് വ്യാജരേഖ ചമച്ച്...
‘ചില നേതാക്കള്‍ തുരുത്തുകള്‍ സൃഷ്‌ടിക്കുന്നു’; വിഭാഗീയതയില്‍ മുന്നറിയിപ്പുമായി പിണറായി
പാലക്കാട്: ജില്ലയിലെ സിപിഎം വിഭാഗീയതയിൽ നേതാക്കൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിഭാഗീയ ശ്രമങ്ങളെ ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് അദ്ദേഹം പാലക്കാട് ജില്ലാ സമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയിൽ ചില നേതാക്കൾ തുരുത്തുകൾ സൃഷ്‌ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്....
ഒമൈക്രോണിന് പിന്നാലെ ‘ഫ്ളൊറോണ’യും; ആദ്യ കേസ് ഇസ്രയേലിൽ
ടെൽ അവിവ്: ഒമൈക്രോണിന് പിന്നാലെ ആശങ്ക പടർത്തി ഫ്ളൊറോണ. കോവിഡും ഇൻഫ്ളുവൻസയും ഒരുമിച്ചു വരുന്ന രോഗാവസ്‌ഥയാണ് ഫ്ളൊറോണ. ഇസ്രയേലിലാണ് ആദ്യ കേസ് റിപ്പോർട് ചെയ്‌തത്.
രാജ്യത്തെ 30 വയസുള്ള ഗർഭിണിക്കാണ് വൈറസ് ബാധ കണ്ടെത്തിയത്....
ജമ്മു കശ്‌മീരിൽ വീണ്ടും ശക്‌തമായ ഭൂചലനം
ശ്രീനഗർ: ജമ്മു കശ്‌മീരിൽ വീണ്ടും ശക്‌തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് വൈകിട്ട് 6.45ഓടെ അനുഭവപ്പെട്ടത്. അഫ്‌ഗാനിസ്‌ഥാന്റെയും താജിക്കിസ്‌ഥാന്റെയും അതിർത്തി പ്രദേശത്താണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ്...
ഒമൈക്രോൺ; ജാഗ്രത പാലിക്കാൻ സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം
ഡെൽഹി: കോവിഡ് വ്യാപനത്തിൽ ജാഗ്രത പാലിക്കാൻ സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം. രോഗികളെ നിരീക്ഷിക്കാൻ താൽക്കാലിക ആശുപത്രികൾ സ്‌ഥാപിക്കാനും നിർദ്ദേശമുണ്ട്. കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണ് നിർദ്ദേശം നൽകിയത്.
ജില്ലാ തലങ്ങളിൽ കൺട്രോൾ റൂമുകൾ തുടങ്ങണം,...







































