ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീരത്തോട്ട് അടുക്കുന്നത് കണക്കിലെടുത്താണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നതെന്ന് കാലാവസ്‌ഥാ വകുപ്പ് അധികൃതർ അറിയിച്ചു.
മുന്നറിയിപ്പിനെ തുടർന്ന് എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്...
കൊച്ചിയില്‍ വഴിയോര കച്ചവടത്തിന് നിയന്ത്രണം
കൊച്ചി: നഗരത്തില്‍ വഴിയോര കച്ചവടത്തിന് നിയന്ത്രണം. ലൈസന്‍സില്ലാത്ത കച്ചവടം ഹൈക്കോടതി വിലക്കി. നിയന്ത്രണം ഡിസംബര്‍ ഒന്നു മുതല്‍ നിലവിൽ വരും.
അര്‍ഹരായവര്‍ക്ക് ഈ മാസം 30നകം തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും നല്‍കണമെന്ന് കോടതി നിർദ്ദേശിച്ചു....
ലഖിംപൂര്‍ ഖേരി; അന്വേഷണ മേൽനോട്ട ചുമതല ജഡ്‌ജി രാകേഷ് ജെയ്‌നിന്
ഡെൽഹി: ലഖിംപൂര്‍ കേസിലെ അന്വേഷണ മേൽനോട്ടത്തിന് റിട്ടയേഡ് ഹൈക്കോടതി ജഡ്‌ജി രാകേഷ് ജെയ്‌നിന് മേൽനോട്ട ചുമതല. പഞ്ചാബ്- ഹരിയാന ഹൈക്കോടതി മുൻ ജഡ്‌ജിയാണ് രാകേഷ് ജെയ്ൻ.
മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്‌ഥരെ കൂടി ചേർത്ത്...
കെപിസിസി പുനഃസംഘടന; സോണിയയെ അതൃപ്‌തി അറിയിച്ച് ഉമ്മൻ ചാണ്ടി
ന്യൂഡെൽഹി: കെപിസിസി പുനഃസംഘടനയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ നേരിൽ കണ്ട് അതൃപ്‌തി അറിയിച്ച് മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അടങ്ങുന്ന...
ബാരാമുള്ള ജില്ലയിൽ ഭീകരാക്രമണം; രണ്ട് ജവാൻമാർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബാരാമുള്ള ജില്ലയിൽ ഭീകരാക്രമണം. പൽഹലൻ പട്ടാൻ മേഖലയിൽ സുരക്ഷാ സേനക്ക് നേരെ ഭീകരർ ഗ്രനേഡ് എറിഞ്ഞു. ആക്രമത്തിൽ രണ്ട് സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ജവാൻമാർക്കും ഒരു...
ചെന്നൈയിൽ നാളെ റെഡ് അലർട്; വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം വടക്കൻ തീരത്തേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ചെന്നൈ വീണ്ടും പ്രളയഭീതിയിൽ. ഇന്ന് മുതൽ കനത്ത മഴ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കിയിട്ടുണ്ട്. കൂടാതെ...
‘മരണക്കളി’ വീണ്ടും ജീവനെടുത്തു; തൃശൂരിൽ വീട് വിട്ടിറങ്ങിയ വിദ്യാർഥി മരിച്ച നിലയിൽ
തൃശൂർ: ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്‌ടപ്പെട്ടതിൽ മനംനൊന്ത് വീടുവിട്ടിറങ്ങിയ വിദ്യാർഥി മരിച്ച നിലയിൽ. പെരുമ്പിലാവ് കൊരുമ്പിശ്ശേരി ഷാബിയുടെ മകൻ ആകാശിനെയാണ് (14) കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്‌ച വൈകിട്ട് മുതലാണ് ആകാശിനെ...
വർക്ക് ഫ്രം ഹോം നടപ്പാക്കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്താൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. ഡെൽഹിയിലെ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
മഹാമാരിയെ തുടർന്നുള്ള സാഹചര്യത്തിൽ...








































