Tue, Nov 10, 2026
28 C
Dubai

ആരാണ് ക്യാപ്റ്റനെന്ന് ജനം തീരുമാനിക്കും; ഉമ്മൻ ചാണ്ടി

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി സ്‌ഥാനാർഥിയുമായ ഉമ്മൻചാണ്ടി. വലിയ പ്രതീക്ഷ ഇല്ലാത്ത മണ്ഡലങ്ങളില്‍ പോലും പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്. ആരാണ് ക്യാപ്‌റ്റനെന്ന് ജനങ്ങൾ തീരുമാനിക്കും....

ലുലു മാളിൽ തോക്ക് കണ്ടെത്തിയ സംഭവം; അന്വേഷണം പുരോഗമിക്കുന്നു

കൊച്ചി: എറണാകുളം ലുലു മാളില്‍ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. തോക്കും വെടിയുണ്ടകളും ഫോറന്‍സിക് പരിശോധനക്കായി അയച്ചു. തോക്കിനൊപ്പം ലഭിച്ച കത്തിലെ വിവരങ്ങളും...

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇന്ന് കലാശം; ബംഗാൾ മൂന്നാം ഘട്ടത്തിലേക്ക്

ന്യൂഡെൽഹി: കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരശീല വീഴും. വൈകിട്ട് ഏഴ് മണി വരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സമയം അനുവദിച്ചിരിക്കുന്നത്. തമിഴ്‌നാട്‌ മുഖ്യമന്ത്രി പളനിസ്വാമി എടപ്പാടിയിലും ഉപമുഖ്യമന്ത്രി ഒ പനീർസെൽവം...

തൃശൂരിൽ യുഡിഎഫ് സ്‌ഥാനാർഥിയുടെ വീടിന് നേരെ ആക്രമണം

തൃശൂർ: കുന്നംകുളത്ത് യുഡിഎഫ് സ്‌ഥാനാർഥിയുടെ വീടിന് നേരെ ആക്രമണം. സ്‌ഥാനാർഥി കെ ജയശങ്കറിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. അദ്ദേഹത്തിന്റെ വീടിന് മുന്നിൽ അക്രമി സംഘം റീത്ത് വച്ചു. കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ...

ഗുവാഹത്തി ഐഐടിയിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചു; സഹപാഠി അറസ്‌റ്റിൽ

ന്യൂഡെൽഹി: അസം ഗുവാഹത്തി ഐഐടിയിൽ വിദ്യാർഥിനി പീഡനത്തിന് ഇരയായതായി പരാതി. സംഭവത്തില്‍ സഹപാഠിയായ ആളെ അറസ്‌റ്റ് ചെയ്‌തു. ഗുവാഹത്തി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച വിദ്യാർഥിനിയെ നിര്‍ബന്ധിച്ച് ഐഐടി അധികൃതര്‍ ഡിസ്‌ചാർജ് ചെയ്യിപ്പിച്ചതായും പരാതിയുണ്ട്. സംസ്‌ഥാനത്ത്...

ഫാം കേന്ദ്രീകരിച്ച് മദ്യ നിർമാണം; പ്രവാസി അറസ്‌റ്റിൽ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഒരു ഫാം കേന്ദ്രീകരിച്ച് മദ്യ നിർമാണം നടത്തിയിരുന്ന പ്രവാസിയെ ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻ വകുപ്പ് ഉദ്യോഗസ്‌ഥർ അറസ്‌റ്റ് ചെയ്‌തു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ ജഹ്‌റയിലെ ഫാമിൽ നടത്തിയ പരിശോധനയിലാണ്...

അസം മൂന്നാംഘട്ട വോട്ടെടുപ്പ്; പരസ്യ പ്രചാരണത്തിന് ഇന്ന് പര്യവസാനം

ദിസ്‌പൂർ: അസമിലെ മൂന്നാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് തിരശീല വീഴും. തിരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴും തീര്‍ത്തും പ്രവചനാതീതമാണ് അസമിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍. വിഷയങ്ങളില്‍ ഊന്നിയുള്ള പ്രചാരണങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക്...

50 കോടി ഫേസ്ബുക്ക്‌ ഉപയോക്‌താക്കളുടെ സ്വകാര്യ വിവരങ്ങൾ സൗജന്യം; ഹാക്കർ രംഗത്ത്

വാഷിങ്‌ടൺ: അൻപത് കോടിയിലധികം ഫേസ്ബുക്ക്‌ ഉപയോക്‌താക്കളുടെ ഫോൺ നമ്പർ ഉൾപ്പടെയുള്ള വിവരങ്ങൾ സൗജന്യമായി വാഗ്‌ദാനം ചെയ്‌തുകൊണ്ട് ഹാക്കർ രംഗത്ത്. ജനുവരിയിൽ ഫേസ്‌ബുക്കുമായി ലിങ്ക് ചെയ്‌ത ഫോൺ നമ്പറുകൾ ഹാക്കർ സർക്കിളിൽ പ്രചരിക്കുന്നതായി സൈബർ...
- Advertisement -