ഫാം കേന്ദ്രീകരിച്ച് മദ്യ നിർമാണം; പ്രവാസി അറസ്‌റ്റിൽ

By News Desk, Malabar News
illicit liquor
Representational Image
Ajwa Travels

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഒരു ഫാം കേന്ദ്രീകരിച്ച് മദ്യ നിർമാണം നടത്തിയിരുന്ന പ്രവാസിയെ ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻ വകുപ്പ് ഉദ്യോഗസ്‌ഥർ അറസ്‌റ്റ് ചെയ്‌തു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ ജഹ്‌റയിലെ ഫാമിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

പ്രാദേശികമായി നിർമിച്ചതും ഇറക്കുമതി ചെയ്‌തതുമടക്കം നൂറുകണക്കിന് ബോട്ടിൽ മദ്യമാണ് അധികൃതർ പിടിച്ചെടുത്തത്. നിർമാണത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും അസംസ്‌കൃത വസ്‌തുക്കളും കണ്ടെടുത്തിട്ടുണ്ട്. അറസ്‌റ്റിലായ വ്യക്‌തിയെയും പിടികൂടിയ സാധനങ്ങളും തുടർ നടപടികൾക്കായി ജനറൽ ഡിപാർട്മെന്റ് ഓഫ് ഡ്രഗ്‌സ്‌ ആൻഡ് ആൽക്കഹോൾ കൺട്രോളിന് കൈമാറി.

Also Read: ക്ഷുഭിതനായി ക്രിസ്‌റ്റ്യാനോ വലിച്ചെറിഞ്ഞ ‘ആംബാൻഡ്’; ലേലത്തിൽ വിറ്റുപോയത് 55 ലക്ഷം രൂപക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE