Tue, Nov 10, 2026
32 C
Dubai

ട്രെയിനിൽ കന്യാസ്‍ത്രീകളെ അപമാനിച്ച സംഭവം; റെയില്‍വേ പോലീസ് മൊഴിയെടുത്തു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍വച്ച് കന്യാസ്‍ത്രീകളെ അധിക്ഷേപിച്ച സംഭവത്തില്‍ കാണ്‍പൂര്‍ റെയില്‍വേ എസ്എസ്‌പി കന്യാസ്‍ത്രീകളുടെ മൊഴി രേഖപ്പെടുത്തി. ഓണ്‍ലൈനിലൂടെയാണ് ഇവരുടെ മൊഴിയെടുത്തത്. രണ്ട് കന്യാസ്‍ത്രീകളുടെയും രണ്ട് സന്യസ്‌ത വിദ്യാര്‍ഥികളുടെയും മൊഴിയാണ് റെയില്‍വേ പോലീസ് രേഖപ്പെടുത്തിയത്. കന്യാസ്‍ത്രീകള്‍...

സാംസ്‌കാരിക ഫാസിസം; ‘ബിരിയാണി’ പ്രദര്‍ശിപ്പിക്കില്ലെന്ന് ആന്റണി പെരുമ്പാവൂരിന്റെ ‘ആശിർവാദ്’

കോഴിക്കോട്: ദേശീയ അന്തർദേശീയ പുരസ്‍കാരങ്ങൾ നേടിയ ചിത്രമായ 'ബിരിയാണി' ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്‌ഥതയിലുള്ള ആശിർവാദ് സിനിമാസിന്റെ കോഴിക്കോടുള്ള ആർപി മാളിൽ പ്രദർശിപ്പിക്കുവാൻ അനുവദിക്കുന്നില്ലെന്ന് സംവിധായകൻ സജിൻ ബാബു. സിനിമയിൽ സെക്ഷ്വൽ സീനുകൾ കൂടുതലായതാണ് തിയേറ്ററുമായി...

രോഗബാധ 1825, പോസിറ്റിവിറ്റി 3.49, മരണം 14

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 51,027 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 52,252 ആണ്. ഇതിൽ രോഗബാധ 1825 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 1917 പേരാണ്....

ദരിദ്ര ബ്രാഹ്‌മണനും രാജ്യദ്രോഹി മുസ്‌ലിമും; ‘പുകസ’യുടെ വിവാദ ഹൃസ്വചിത്രങ്ങൾ പിൻവലിച്ചു

തിരുവനന്തപുരം: ഇടത് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ഇടതുപക്ഷ സംഘടനയായ പുരോഗമന കലാസാഹിത്യ സംഘം(പുകസ) തയാറാക്കിയ ഹൃസ്വചിത്രങ്ങൾക്ക് എതിരെ വ്യാപക വിമര്‍ശനം ഉയർന്നതിന് പിന്നാലെ ചിത്രങ്ങൾ പിൻവലിച്ചു. മുസ്‌ലിമിനെ രാജ്യദ്രോഹിയായും ബ്രാഹ്‌മണ സമുദായത്തെ ദരിദ്രരായും...

ഇരട്ടവോട്ട്; നടപടി കളക്‌ടര്‍മാരുടെ പരിശോധനകള്‍ക്ക് ശേഷം; ടിക്കാറാം മീണ

തിരുവനന്തപുരം: വോട്ടര്‍ പട്ടികയിലെ ഇരട്ടവോട്ടുകള്‍ സംബന്ധിച്ച് ജില്ലാ കളക്‌ടര്‍മാര്‍ നടത്തുന്ന പരിശോധനകള്‍ക്ക് ശേഷം തുടര്‍ നടപടിയുണ്ടാകുമെന്ന് വ്യക്‌തമാക്കി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. വോട്ട് ഇരട്ടിപ്പ് വന്നതിന്റെ കാരണം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ കളക്‌ടര്‍മാര്‍...

‘സ്‌ത്രീകൾ എന്ത് ധരിക്കുന്നു എന്നതിനെക്കുറിച്ച് രാഷ്‌ട്രീയക്കാര്‍ അഭിപ്രായം പറയേണ്ടതില്ല’; സ്‌മൃതി ഇറാനി

ന്യൂഡല്‍ഹി: സ്‌ത്രീകളുടെ വസ്‍ത്ര ധാരണത്തെക്കുറിച്ച് രാഷ്‌ട്രീയക്കാര്‍ അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. റിപ്പ്ഡ് ജീൻസ് (പിന്നിയ ജീന്‍സ്) ധരിക്കുന്ന പെണ്‍കുട്ടികള്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത്...

രാജ്യസഭ തിരഞ്ഞെടുപ്പ് വിജ്‌ഞാപനം ഉടൻ പുറപ്പെടുവിക്കണം; എളമരം കരീം

തിരുവനന്തപുരം: കേരളത്തിൽ നിന്ന്‌ രാജ്യസഭയിലേക്ക്‌ നടക്കേണ്ട തിരഞ്ഞെടുപ്പ്‌ നീട്ടാനുള്ള തീരുമാനം പിൻവലിച്ച് ഉടൻ വിജ്‌ഞാപനം പുറപ്പെടുവിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഎം രാജ്യസഭ കക്ഷിനേതാവ്‌ എളമരം കരീം. മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷണർ സുനിൽ അറോറക്ക് ഇത്...

വെഞ്ഞാറമ്മൂട് സജീവ് വധക്കേസ്; പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും

തിരുവനന്തപുരം: വെഞ്ഞാറമൂട് സജീവ് വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം സെഷൻസ് കോടതിയാണ് പ്രതികളായ മദപുരം ഉണ്ണി, സനൽ സിംഗ്, മഹേഷ് എന്നിവർക്ക് ശിക്ഷ.ശിക്ഷ വിധിച്ചത്....
- Advertisement -