തിരഞ്ഞെടുപ്പിന് ശേഷം ആവശ്യമെങ്കിൽ കേരളത്തിലെ കോൺഗ്രസിൽ നേതൃമാറ്റം; താരിഖ് അൻവർ
ന്യൂഡെൽഹി: തിരഞ്ഞെടുപ്പിന് ശേഷം ആവശ്യമെങ്കിൽ കേരളത്തിലെ കോൺഗ്രസിൽ നേതൃമാറ്റം ഉണ്ടാകുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. തീരുമാനം അടിച്ചേൽപ്പിക്കില്ല. എംഎൽഎമാരായിരിക്കും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക.
ധർമ്മടത്തെ...
വോട്ടർ പട്ടികയിലെ ക്രമക്കേട്; അന്വേഷണം കൂടുതൽ ജില്ലകളിലേക്ക്
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരുകൾ ആവർത്തിച്ചെന്ന ആരോപണത്തിൽ പരിശോധന കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കാൻ ഉത്തരവിട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. മാർച്ച് 20നകം റിപ്പോർട് നൽകണമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശിച്ചിരിക്കുന്നത്....
ഫ്ളാറ്റിന്റെ മുകളിൽ നിന്ന് വീട്ടമ്മ വീണുമരിച്ചു; അപകടം കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കവേ
തിരുവനന്തപുരം: വർക്കല ഇടവയിൽ ഫ്ളാറ്റിന്റെ മുകളിൽ നിന്ന് വീണ യുവതി മരിച്ചു. ഇടവ സ്വദേശി നിമയാണ് (25) മരിച്ചത്. ഫ്ളാറ്റിന് മുകളിൽ നിക്കവേ നിമയുടെ കയ്യിലിരുന്ന കുട്ടി വഴുതിപ്പോവുകയായിരുന്നു. കുട്ടിയെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെയാണ്...
ബിഎസ്എൻഎൽ വിൽക്കില്ലെന്ന് കേന്ദ്രം; 2 വർഷത്തിനകം രാജ്യമെമ്പാടും 4ജി സേവനം
ന്യൂഡെൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ വിൽക്കില്ലെന്ന് കേന്ദ്രം. 18 മുതൽ 24 മാസങ്ങൾക്കകം രാജ്യമെമ്പാടും 4ജി കവറേജ് ലഭ്യമാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രം അറിയിച്ചു. വിവരസാങ്കേതിക സഹമന്ത്രി സഞ്ജയ് ധോത്രയാണ്...
പഴയ വാഹനങ്ങൾക്ക് പണിയാകും; ഉടമകളുടെ പോക്കറ്റും കാലിയാകും; സ്ക്രാപ്പേജ് നയം പ്രഖ്യാപിച്ചു
ന്യൂഡെൽഹി: ഏറെ നാളായി കാത്തിരുന്ന വാഹന സ്ക്രാപ്പേജ് നയം റോഡ് ഗതാഗത, ദേശീയ പാത മന്ത്രി നിതിൻ ഗഡ്കരി ഇന്ന് ലോക്സഭയിൽ പ്രഖ്യാപിച്ചു. ഇന്ത്യയിലെ റോഡുകളിൽ നിന്ന് കാലഹരണപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നത്...
ലൈംഗിക പീഡനകേസിൽ ജാമ്യം ലഭിക്കാൻ രാഖി കെട്ടണം; വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി
ന്യൂഡെൽഹി: ലൈംഗിക പീഡനക്കേസിൽ ജാമ്യം ലഭിക്കാൻ ഇരയായ പെൺകുട്ടിയുടെ കൈയിൽ രാഖി കെട്ടണമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. വനിതാ അഭിഭാഷകർ നൽകിയ ഹരജിയിലാണ് സുപ്രീംകോടതിയുട ഇടപെടൽ.
പെൺകുട്ടി അനുഭവിച്ച...
ഇടതുപക്ഷത്തിന് ജയിക്കാൻ വർഗീയ ശക്തികളുടെ പിന്തുണ വേണ്ടെന്ന് മുഖ്യമന്ത്രി
മഞ്ചേരി: വർഗീയ ശക്തികളുമായി ഒരു തരത്തിലുള്ള കൂട്ടുകെട്ടിനും തയാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വിജയിക്കാൻ ഒരു വർഗീയ ശക്തികളുടെയും പിന്തുണ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
നിയമസഭയിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സഹായിച്ചത്...
റമദാൻ; കോവിഡ് സുരക്ഷാ നിബന്ധനകൾ പ്രഖ്യാപിച്ച് യുഎഇ
ദുബായ്: റമദാൻ മാസത്തോട് അനുബന്ധിച്ച് രാജ്യത്ത് പ്രാബല്യത്തിൽ വരുന്ന കോവിഡ് സുരക്ഷാ നിബന്ധനകൾ ദുബായ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചു.
റമദാനിൽ വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും ഗുരുതര രോഗങ്ങൾ ഉള്ളവരെയും...







































