Thu, Nov 12, 2026
28 C
Dubai

ഇന്ധനനികുതി സംസ്‌ഥാന സർക്കാർ കുറക്കില്ല; തോമസ് ഐസക്

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ധനനികുതി കുറക്കില്ലെന്ന് വ്യക്‌തമാക്കി ധനമന്ത്രി തോമസ് ഐസക്. കേരളത്തിലെ നിലവിലത്തെ സാമ്പത്തിക സ്‌ഥിതി മോശമാണെന്നും, അതിനാൽ തന്നെ ഇന്ധനനികുതിയിൽ കുറവ് വരുത്തുന്നത് സംസ്‌ഥാനത്തിന്റെ സാമ്പത്തിക സ്‌ഥിതിയെ ഇനിയും പ്രതികൂലമായി...

ഷഹീൻ ബാഗിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്‌റ്റിൽ

ന്യൂഡെൽഹി: ഷഹീൻ ബാഗിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്‌റ്റിൽ. ഉത്തർപ്രദേശ് പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സാണ് പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തത്‌. ഉത്തർപ്രദേശിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട കേസിലാണ് അറസ്‌റ്റ്. ഇതേ കേസിൽ...

കോവിഡ് ബാധിതക്ക് ആംബുലന്‍സില്‍ സുഖപ്രസവം; ‘കനിവിൽ’ പിറക്കുന്ന മൂന്നാമത്തെ കുഞ്ഞ്

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോവിഡ് ബാധിതയ്ക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. തമിഴ്‌നാട് സേലം സ്വദേശിനിയായ 26കാരിയാണ് കനിവ് 108 ആംബുലന്‍സിനുള്ളില്‍ പെണ്‍കുഞ്ഞിന് ജൻമം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. കനിവ് 108 ആംബുലന്‍സില്‍...

മാലിദ്വീപുമായി 362 കോടിയുടെ പ്രതിരോധ കരാർ ഒപ്പുവെച്ച് ഇന്ത്യ

മാലി: മാലിദ്വീപിന്റെ സുരക്ഷ മുൻനിർത്തി പുതിയ നടപടികളുമായി ഇന്ത്യ. അറബിക്കടലിൽ സ്‌ഥിതി ചെയ്യുന്ന തന്ത്രപ്രധാന ദ്വീപുകളുടെ രാജ്യമായ മാലിദ്വീപിന്റെ സമുദ്ര ശേഷി വർധിപ്പിക്കുന്നതിനായി 50 മില്യൺ യുഎസ് ഡോളറിന്റെ (ഏകദേശം 362 കോടി...

അശ്ളീല വീഡിയോ കാണുന്നവരെ നിരീക്ഷിക്കാൻ പുതിയ പദ്ധതി; യുപി

ലക്‌നൗ : ഓൺലൈനിൽ അശ്‌ളീല വീഡിയോകൾ കാണുന്ന ആളുകളെ നിരീക്ഷിക്കുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കിയതായി വ്യക്‌തമാക്കി ഉത്തർപ്രദേശ് പോലീസ്. യുപി പോലീസിന്റെ 1090 സർവീസിന് കീഴിലാണ് ഓൺലൈൻ നിരീക്ഷണം നടക്കുന്നത്. അശ്ളീല വീഡിയോകൾ...

സിനിമയിൽ രാഷ്‌ട്രീയം കലർത്തരുത്; ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ല; കമൽ

കണ്ണൂർ: സിനിമയിൽ രാഷ്‌ട്രീയം കലർത്തരുതെന്ന് കേരളം ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ. ഐഎഫ്‌എഫ്‌കെ കൊച്ചി ഉൽഘാടനവുമായി ബന്ധപ്പെട്ട് ഉയർത്തിയ വിവാദം വേണ്ടായിരുന്നു എന്ന് നടൻ സലിം കുമാറിന് ഇപ്പോൾ തോന്നുന്നുണ്ടാകും എന്നും...

ഇഎംസിസി പ്രതിനിധികളും പ്രതിപക്ഷ നേതാവും തമ്മിൽ ഗൂഢാലോചന; ജെ മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: ആഴക്കടല്‍ മൽസ്യബന്ധന കരാറില്‍ ഇഎംസിസി പ്രതിനിധികളും പ്രതിപക്ഷ നേതാവും തമ്മിൽ ഗൂഢാലോചനയെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഇഎംസിസി പ്രതിനിധികളുടെ നിലപാട് ദുരൂഹമാണെന്നും മന്ത്രി പറഞ്ഞു. ഇഎംസിസി പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച...

മഹാരാഷ്‌ട്രയിൽ വീണ്ടും രാത്രി കർഫ്യൂ; പൂനെയിൽ സ്‌കൂളുകൾ അടച്ചു; ജാഗ്രത

ന്യൂഡെൽഹി: ഒരിടവേളക്ക് ശേഷം കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നടപടികളിലേക്ക് കടക്കുകയാണ് മഹാരാഷ്‌ട്ര. കൊറോണ വൈറസ് കേസുകൾ ഈ രീതിയിൽ തുടരുകയാണെങ്കിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ്...
- Advertisement -