Thu, Nov 12, 2026
29 C
Dubai

മണ്ണിലലിയുന്ന പ്ളാസ്‌റ്റിക് ബാഗുകളുടെ നിരോധനം റദ്ദാക്കി

കൊച്ചി: മണ്ണിലലിയുന്ന തരം പ്ളാസ്‌റ്റിക് ബാഗുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം റദ്ദാക്കി. നിലവിലെ സാഹചര്യത്തിൽ കമ്പോസ്‌റ്റബിൾ പ്ളാസ്‌റ്റിക് ബാഗുകളുടെ വിലക്ക് നിലനിൽക്കുന്നതല്ലെന്ന് വ്യക്‌തമാക്കിയാണ് ഹൈക്കോടതി ജസ്‌റ്റിസ്‌ എകെ ജയശങ്കരൻ നമ്പ്യാരുടെ ഉത്തരവ്. പരിസ്‌ഥിതി പ്രശ്‌നങ്ങൾ...

‘പ്രതിഷേധിക്കാനുളള അവകാശം ജനാധിപത്യത്തിന്റെ ഭാഗം’; ദിഷക്ക് ഐക്യദാർഢ്യവുമായി ഗ്രെറ്റ

സ്വീഡന്‍: ടൂള്‍കിറ്റ് കേസില്‍ അറസ്‌റ്റിലായ പരിസ്‌ഥിതി പ്രവര്‍ത്തക ദിഷ രവിയെ പിന്തുണച്ച് സ്വീഡിഷ് പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗ്. ട്വിറ്ററിലൂടെയാണ് ഗ്രെറ്റ ദിഷ രവിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. 'സംസാരിക്കാനുള്ള സ്വാതന്ത്ര്യവും സമാധാനപരമായി പ്രതിഷേധിക്കാനും സമ്മേളിക്കാനുമുള്ള...

ഇടുക്കിയിൽ പ്ളസ്‌ ടു വിദ്യാർഥിനി കുത്തേറ്റ് മരിച്ച നിലയിൽ; ബന്ധുവിനായി തിരച്ചിൽ

ഇടുക്കി: പള്ളിവാസൽ പവർഹൗസ് ഭാഗത്ത് പ്ളസ് ‌ടു വിദ്യാർഥിനിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ബയസൺവാലി ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർഥിനി രേഷ്‌മ (17) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്‌ച സ്‌കൂൾ സമയം കഴിഞ്ഞിട്ടും...

കേരള രാഷ്‌ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ ബിജെപിയുടെ അതിവൈകാരിക നേതാക്കളെത്തുന്നു

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ സംസ്‌ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ വിവിധഘട്ടങ്ങളിലാണ് ബിജെപിയുടെ ചൂടൻ നേതാക്കൾ പങ്കെടുക്കുക. ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ എന്തുവിലകൊടുത്തും ബിജെപിയെ ഭരണത്തിലെത്തിക്കുക; ഏറ്റവുംകുറഞ്ഞത് പ്രതിപക്ഷമാകുക...

തിരഞ്ഞെടുപ്പ് കമ്മീഷൻ സമ്പൂർണ യോഗം ചൊവ്വാഴ്‌ച; ഒരുക്കങ്ങൾ വിലയിരുത്തും

ന്യൂഡെൽഹി: കേരളം ഉൾപ്പടെ 5 സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് ആദ്യവാരം ഉണ്ടായേക്കും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂർണ യോഗം ചൊവ്വാഴ്‌ച ഡെൽഹിയിൽ ചേരും. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ...

ഇ ശ്രീധരന്റെ പരാമർശങ്ങൾ നിർഭാഗ്യകരം; ആരോപണങ്ങൾക്ക് മറുപടിയുമായി കിഫ്‌ബി

തിരുവനന്തപുരം: കിഫ്‌ബിയാണ് കേരളത്തിന് ഏറ്റവും അധികം ദ്രോഹം ചെയ്‌തിരിക്കുന്നതെന്ന ഇ ശ്രീധരന്റെ വിമർശനത്തിന് മറുപടിയുമായി കിഫ്‌ബി രംഗത്ത്. ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് കിഫ്‌ബി ഇ ശ്രീധരനുള്ള മറുപടി കുറിപ്പ് പുറത്തുവിട്ടത്. കിഫ്‌ബി കടംവാങ്ങിയാണ്...

കോണ്‍ഗ്രസിന് സാധിക്കാത്ത കാര്യം മോദി സർക്കാർ നടപ്പിലാക്കി; ധ്രുവ് റാഠി

മുംബൈ: രാജ്യത്തെ ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് യൂട്യൂബര്‍ ധ്രുവ് റാഠി. കഴിഞ്ഞ 70 വര്‍ഷങ്ങള്‍ കൊണ്ട് കോണ്‍ഗ്രസിന് സാധിക്കാത്ത കാര്യം നരേന്ദ്രമോദി നടപ്പിലാക്കി എന്നാണ് ധ്രുവ് റാഠി ട്വിറ്ററിലൂടെ പറഞ്ഞത്. മധ്യപ്രദേശിലും രാജസ്‌ഥാനിലും...

പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരളയാത്ര തലസ്‌ഥാന നഗരിയിലേക്ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടക്കുന്ന കോൺഗ്രസിന്റെ ഐശ്വര്യ കേരളയാത്ര നാളെ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. സംസ്‌ഥാന സർക്കാരിനെതിരായ സമരത്തിൽ തലസ്‌ഥാന നഗരം കലുഷിതം ആകുന്നതിനിടെയാണ് പ്രതിപക്ഷ നേതാവിന്റെ രംഗപ്രവേശനം...
- Advertisement -